Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്​.എം.എസ്​ യുവജനോത്സവ തീയതികളിൽ മാറ്റം

text_fields
bookmark_border
എസ്​.എം.എസ്​ യുവജനോത്സവ തീയതികളിൽ മാറ്റം
cancel

സുഹാർ (ഒമാൻ): സുഹാർ മലയാളി സംഘം (എസ്​.എം.എസ്​) എട്ടാമത് യുവജനോത്സവം ഒക്ടോബർ 20,21 തീയതികളിൽ സുഹാർ അമ്പറിലുള്ള വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുമെന്ന്​ സംഘാടകർ അറിയിച്ചു. വള്ളത്തോൾ നഗർ, ടാഗോർ നഗർ, സുഗധാഞ്ജലി എന്നീങ്ങനെ ഗൂന്ന്​ വേദികളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാകും കലാ മത്സരങ്ങൾ അരങ്ങേറുക.

13,14 തീയതികളിൽ നടത്താനിരുന്ന മത്സര പരിപാടികൾ ​സാ​ങ്കേതിക കാരണങ്ങളെ തുടർന്നാണ്​ മാറ്റിയത്​. സുഹാറിലെ കലാമാമങ്കത്തിൽ കേരളത്തിൽനിന്നെത്തുന്ന പ്രമുഖരാണ്​ വിധി നിർണയം നടത്തുക. ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ബോബൻ സാമുവൽ, ചലച്ചിത്ര താരം രശ്മി ബോബൻ എന്നിവർ പങ്കെടുക്കുമെന്ന് സോഹാർ മലയാളി സംഘം ഭാരവാഹികളായ മനോജ് കുമാറും വാസുദേവൻ പിട്ടനും അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Change in SMS Youth festival dates
Next Story