ചന്ദ്രയാൻ-3 വിജയത്തിൽ ഒ.ഐ.സി.സി ആഹ്ലാദം
text_fieldsചന്ദ്രയാൻ-3 വിജയത്തിൽ ഒ.ഐ.സി.സി ഒമാൻ അംഗങ്ങൾ മധുരം വിതരണം ചെയ്ത്
ആഹ്ലാദം പങ്കുവെക്കുന്നു
മസ്കത്ത്: ചന്ദ്രയാൻ-3ന്റെ ചരിത്ര വിജയം ആഘോഷിച്ച് ഒ.ഐ.സി.സി ഒമാൻ.
ലോകത്ത് ഒരു രാജ്യത്തിനും എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നടത്തിയ സോഫ്റ്റ് ലാൻഡിങ്ങിലൂടെ ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നതെന്ന് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് മാത്യു മെഴുവേലി പറഞ്ഞു. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിച്ച് ജനങ്ങളുടെ അഭിമാനം വാനോളമെത്തിച്ച ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെയും ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി.സി ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ സലീം മുതുവമ്മേൽ, റെജി കെ. തോമസ്, ജനറൽ സെക്രട്ടറി ബിന്ദു പാലയ്ക്കൽ, ട്രഷറർ സജി ചങ്ങനാശ്ശേരി, സെക്രട്ടറി അബ്ദുൾ കരീം, എക്സിക്യൂട്ടിവ് മെംബർമാരായ വിജയൻ തൃശൂർ, സിറാജ് നാറൂൺ, വനിത വിഭാഗം പ്രസിഡന്റ് ബീന രാധാകൃഷ്ണൻ, ഗാല ഏരിയ കമ്മിറ്റി പ്രസിഡന്റ് ഷൈനു മനക്കര, വൈസ് പ്രസിഡന്റ് കിഫിൽ ഇക്ബാൽ, ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട്, ട്രഷറർ റിലിൻ മാത്യു, മത്ര ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാനവാസ് കറുകപുത്തൂർ, റോബിൻ മാത്യു, ആദിൽ തലശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

