ചന്ദ്രയാൻ: ഇന്ത്യയുടെ അഭിമാനമുയർന്ന നിമിഷം
text_fieldsമസ്കത്ത്: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന്റെ വിജയം ഓരോ ഇന്ത്യക്കാരന്റെയും അഭിമാന നിമിഷമാണെന്ന് മസ്കത്ത് കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് റഈസ് പ്രസ്താവനയിൽ പറഞ്ഞു.
ഓരോ ഇന്ത്യക്കാരനും ഹൃദയംകൊണ്ട് ചന്ദ്രനെ സ്പർശിച്ച അനുഭൂതിയാണ് ചന്ദ്രയാൻ സമ്മാനിച്ചത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യവും സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യവും എന്ന ബഹുമതിയാണ് നേടിയിരിക്കുന്നത്.
ഈ ഐതിഹാസിക നിമിഷം രാജ്യത്തിന് സമ്മാനിച്ച ശാസ്ത്രജ്ഞരെ മസ്കത്ത് കെ.എം.സി.സി അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്ക് അഭിമാന മുഹൂർത്തം -ഇന്ത്യൻ സയൻസ് ഫോറം
മസ്കത്ത്: ചന്ദ്രയാൻ-3 വിജയം ഇന്ത്യക്കും മുഴുവൻ ലോകത്തിനും അഭിമാന മുഹൂർത്തമാണെന്ന് ഇന്ത്യൻ സയൻസ് ഫോറം പ്രസ്താവനയിൽ പറഞ്ഞു.
ഐ.എസ്.ആർ.ഒക്കും ദൗത്യവുമായി സഹകരിച്ച എല്ലാവർക്കുമാണ് ദൗത്യവിജയത്തിന്റെ ക്രെഡിറ്റെന്നും ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിരിക്കയാണെന്നും ഫോറം കോഓഡിനേറ്റർ ഡോ. ജെ. രത്നകുമാർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഇന്ത്യൻ സോഷ്യൽ ക്ലബിനുകീഴിലെ ശാസ്ത്ര ഗ്രൂപ്പാണ് ഇന്ത്യൻ സയൻസ് ഫോറം.

