മഴക്ക് സാധ്യത
text_fieldsമസ്കത്ത്: വാരാന്ത്യത്തിൽ വടക്കൻ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, മസ്കത്ത്, തെക്ക്-വടക്ക് ബത്തിന, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലും അൽ ഹജർ പർവതനിരകളുടെ ചില ഭാഗങ്ങളിലുമായിരിക്കും മഴ ലഭിക്കുക. ബുറൈമി, തെക്കൻ ശർഖിയ, ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളുടെ ഭാഗങ്ങളിൽ രാത്രിയോ വൈകിയോ അതിരാവിലെയോ താഴ്ന്ന നിലയിലുള്ള മേഘങ്ങളോ മൂടൽ മഞ്ഞോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബൽ ശംസിലാണ്. 4.2 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ അനുഭവപ്പെട്ട താപനില. കൂടുതൽ താപനില രേഖപ്പെടുത്തിയത് സലാല എയർപോർട്ടിലാണ് -34.8 ഡിഗ്രി സെൽഷ്യസ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

