ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യത
text_fieldsമസ്കത്ത്: വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജി അറിയിച്ചു. ദോഫാർ ഗവർണറേറ്റ് തീരത്തിന്റെ ചില ഭാഗങ്ങളിൽ ശനിയാഴ്ച രാത്രി വൈകിയും അതിരാവിലെയും ഇടക്കിടെ ചാറ്റൽ മഴ പേയ്തേക്കും. തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും അൽ ഹജർ പർവതങ്ങളുടെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഭൂരിഭാഗം തീരങ്ങളിലും താഴ്ന്ന നിലയിലുള്ള മേഘങ്ങളും മൂടൽമഞ്ഞും അനുഭവപ്പെടു. മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റിനും തിരശ്ചീന ദൃശ്യപരത കുറയാനുള്ള സാധ്യതയുമുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

