വിവിധയിടങ്ങളിൽ മഴക്ക് സാധ്യത
text_fieldsമസ്‌കത്ത്: ഒമാനിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നിലവിലെ കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രകാരം മസ്‌കത്ത് ഉൾപ്പെടെയുള്ള വിവിധ ഗവർണറേറ്റുകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇതുമൂലം താപനിലയിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വടക്കൻ ഒമാനിലെ ഗവർണറേറ്റുകളിൽ ന്യൂനമർദ്ദ പാതയുടെ സ്വാധീനം മൂലം ഒറ്റപ്പെട്ട മഴക്ക് സാധ്യത കൽപിക്കുന്നുണ്ട്. ചില സമയങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്. മുസന്ദം, വടക്കൻ ബാത്തിന തുടങ്ങിയ തീരദേശ മേഖലകളിലും പർവതനിരകളിലും മഴ ലഭിക്കാൻ കൂടുതൽ സാധ്യത പ്രവചിക്കുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഈ അസ്ഥിര കാലാവസ്ഥാ സ്ഥിതി തെക്കൻ ബാത്തിന, ബുറൈമി, ദാഹിറ, ദാഖിലിയ്യ, മസ്കത്ത്, വടക്കൻ ശർഖിയ്യ ഗവർറേറ്റുകളലേക്കും വ്യാപിച്ചേക്കും..വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പ് അനുഭവപ്പെടാനും കുറഞ്ഞ താപനില രേഖപ്പെടുത്താനും സാധ്യതയുണ്ട്. ചില ഉൾനാടൻ പ്രദേശങ്ങളിൽ താപനില ഗണ്യമായി കുറഞ്ഞേക്കും. വാഹനങ്ങൾ ഓടിക്കുമ്പോഴും മലയോര മേഖലകളിലൂടെ സഞ്ചരിക്കുമ്പോഴും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

