Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ മഴക്ക് സാധ്യത

text_fields
bookmark_border
ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ മഴക്ക് സാധ്യത
cancel

മസ്കത്ത്: വായു മർദ്ദത്തിന്റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ ​​കേന്ദ്രം അറിയിച്ചു.

മുസന്ദം ഗവർണറേറ്റിലും അൽ ഹജർ പർവതനിരകളിലും ഒമാൻ കടലിന്റെ ഭാഗങ്ങളിലും ചില താഴ്‌വരകളിലും മലയിടുക്കുകളിലും ഇതി​ന്റെ ആഘാതം അനുഭവപ്പെട്ടേക്കും. അസ്ഥിര കാലാവസ്ഥയുടെ ഭാഗമായി സജീവമായ പൊടികാറ്റ്, തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ,പർവതശിഖരങ്ങളിൽ മഞ്ഞ് രൂപപ്പെടുക എന്നിവക്കും സാധ്യതയുണ്ട്. താപനിലയും കുറയും. മഴ ബാധിത പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

കടൽ പ്രക്ഷുബ്ധമായ അവസ്ഥയെക്കുറിച്ച് നാവികർ ബോധവാന്മാരായിരിക്കണം.പൊടിയുടെയും മഴയുടെയും ഭാഗമായി ദൃശ്യപരത കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അധികൃതർ നിർ​ദേശിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chance of rain in the northern governorates of Oman
Next Story