ഇന്ന് മുതൽ മഴക്ക് സാധ്യത
text_fieldsമസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചേക്കും. വെള്ളിയാഴ്ചവരെ ന്യൂനമർദം ഒമാനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മിക്ക ഗവർണറേറ്റുകളിലും വ്യത്യസ്ത തീവ്രതയുള്ള ഒറ്റപ്പെട്ട മഴ പെയ്തേക്കും. ചില പ്രദേശങ്ങളിൽ ഇടക്കിടെ ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടായേക്കാം. വാദികൾ നിറഞ്ഞൊഴുകും. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് നാഷനൽ മൾട്ടി ഹാസാർഡ്സ് എർലി വാണിങ് സെന്റർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

