നാളെ മുതൽ മഴക്ക് സാധ്യത
text_fieldsമസ്കത്ത്: ന്യൂനമർദം രുപപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച മുതൽ മഴക്ക് സാധ്യയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഒക്ടോബർ ഒന്നുവരെയായിരിക്കും രാജ്യത്ത് ന്യൂനമർദം ബാധിക്കുക. ഇതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ തീര-പർവത പ്രദേശങ്ങളിലും അൽ ഹജർ പർവതനിരകളിലും വ്യത്യസ്ത തീവ്രതയുള്ള മഴ ലഭിച്ചേക്കും.
സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് ഒന്നിലധികം അപകടങ്ങളെക്കുറിച്ചുള്ള മുൻകൂർ മുന്നറിയിപ്പ് ദേശീയ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. കാലാവസ്ഥ മുന്നറിയിപ്പ് ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പിന്തുടരാൻ കേന്ദ്രം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

