Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചേം​ബ​ർ തെ​ര​ഞ്ഞെ​ടു​പ്പ്; മാ​റ്റു​ര​ക്കാ​ൻ വ​നി​ത​ക​ളും രം​ഗ​ത്ത്

text_fields
bookmark_border
ആ​കെ 125 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്
ചേം​ബ​ർ തെ​ര​ഞ്ഞെ​ടു​പ്പ്; മാ​റ്റു​ര​ക്കാ​ൻ വ​നി​ത​ക​ളും രം​ഗ​ത്ത്
cancel
camera_alt

അ​രീ​ജ മു​ഹ്സി​ൻ ഹൈ​ദ​ർ ദാ​ർ​വേ​ഷ്,സി​ഹാം അ​ൽ ഹാ​ർ​ത്തി,ഡോ. ​അ​മ​ൽ റാ​ഷി​ദ് അ​ൽ

അ​ബ്റാ​വി

മ​സ്ക​ത്ത്: ഈ ​മാ​സം 22ന് ​ന​ട​ക്കു​ന്ന ഒ​മാ​ൻ ചേം​ബ​ർ ഒ​ഫ് കോ​മേ​ഴ്സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​റ്റു​ര​ക്കാ​ൻ വ​നി​ത സ്ഥാ​നാ​ർ​ഥി​ക​ളും. ഒ​മാ​നി​ൽ ബി​സി​ന​സ് മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​രീ​ജ മു​ഹ്സി​ൻ ഹൈ​ദ​ർ ദാ​ർ​വേ​ഷ്, സി​ഹാം അ​ൽ ഹാ​ർ​ത്തി, ഡോ. ​അ​മ​ൽ റാ​ഷി​ദ് അ​ൽ അ​ബ്റാ​വി എ​ന്നി​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള പ്ര​മു​ഖ വ​നി​ത​ക​ൾ. എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ്ത്രീ​ക​ൾ ശ​ക്തി തെ​ളി​യി​ച്ച ഒ​മാ​നി​ൽ വ​നി​ത​ക​ൾ മ​ത്സ​ര​രം​ഗ​ത്ത് സ​ജീ​വ​മാ​വു​ന്ന​തി​ൽ അ​ത്ഭു​ത​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ​ജീ​വ​സാ​ന്നി​ധ്യ​ത്തി​ലൂ​ടെ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്തം ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന് എം.​എ​ച്ച്.​ഡി ഓ​ട്ടോ​മാ​റ്റി​വ്, ക​ൺ​സ്ട്ര​ക്ഷ​ൻ എ​ക്യു​പ്മെ​ന്റ് ആ​ൻ​ഡ്​ റി​നീ​വ​ൽ എ​ന​ർ​ജി വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​നാ​യ അ​രീ​ജ് ദാ​ർ​വീ​ഷ് പ​റ​ഞ്ഞു. ഒ​മാ​ന്‍റെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കാ​ൻ നി​ര​വ​ധി പ​ദ്ധ​തി​ക​ളു​ണ്ട്.

ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ല​ക്ഷ്യം നേ​ടാ​നാ​ണ് ശ്ര​മി​ക്കു​ക. ഇ​തി​ന് മു​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സും നി​ല​വി​ലെ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖും വെ​ട്ടി​ത്തെ​ളി​യി​ച്ച പാ​ത​യി​ലൂ​ടെ​യാ​ണ് മു​ന്നോ​ട്ടു​പോ​വു​ക​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ണ്ണ-​ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ൽ സ​ന്തു​ലി​ത വ​ള​ർ​ച്ച​യു​ണ്ടാ​ക്കു​ക, രാ​ജ്യ​ത്തെ മു​ഴു​വ​ൻ സ്ത്രീ​ക​ളെ​യും ശ​ക്തി​പ്പെ​ടു​ത്തു​ക, ഒ​മാ​നി​ന​ക​ത്തും പു​റ​ത്തു​മു​ള്ള നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ ബി​സി​ന​സ് അ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കു​ക എ​ന്നി​വ​യാ​ണ് ത​ന്‍റെ പ​ദ്ധ​തി​യെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്രാ​ദേ​ശി​ക​വും അ​ന്താ​രാ​ഷ്ട്രീ​യ​വു​മാ​യ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വെ​ക്കു​ന്ന​തി​ന് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ന​യം രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സി​ഹാം ഡെ​വ​ല​പ്മെ​ന്റ് ആ​ൻ​ഡ്​ ഇ​ൻ​വെ​സ്റ്റ്മെ​ന്റ് സ്ഥാ​പ​ക സി​ഹാം അ​ൽ ഹാ​ർ​ത്തി പ​റ​ഞ്ഞു. നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നും ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് സ​ർ​ക്കാ​റു​മാ​യി പ​ങ്കാ​ളി​ത്തം വ​ഹി​ക്കേ​ണ്ട​തു​ണ്ട്. ഒ​മാ​നി ക​മ്പ​നി​ക​ളെ അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ക്കു​ന്ന​തി​നും വി​ദേ​ശ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും അ​വ​സ​ര​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​രു​ഷ​ർ​ക്കൊ​പ്പം തു​ല്യ അ​വ​സ​രം വ​നി​ത​ക​ൾ​ക്കും ല​ഭി​ക്കു​ന്ന​താ​യി അ​ൽ ഫ​ൽ​ഹ സി.​ഇ.​ഒ അ​മ​ൽ റാ​ഷി​ദ്​ അ​ൽ അ​ബ്റാ​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​മാ​നി​ൽ ഒ​രു സ്ത്രീ-​പു​രു​ഷ ലിം​ഗ​വ്യ​ത്യാ​സ​വും നി​ല​വി​ലി​ല്ല. പു​രു​ഷ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം സ്ത്രീ​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ തു​ല്യ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 13,000 ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ അ​വ​സ​രം ല​ഭി​ക്കു​ക. വോ​ട്ട​വ​കാ​ശം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ചേം​ബ​റി​​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​ർ​ട്ട​റി​ൽ പേ​ര്​ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. മൊ​ത്തം 125 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ഇ​തി​ൽ 116 പേ​ർ സ്വ​ദേ​ശി​ക​ളും ഒ​മ്പ​തു​പേ​ർ വി​ദേ​ശി​ക​ളു​മാ​ണ്. മ​ല​യാ​ളി​ക​ളാ​യ നാ​ല് ഇ​ന്ത്യ​ക്കാ​ർ​ക്ക് പു​റ​മെ ഈ​ജി​പ്ത്, സി​റി​യ, പാ​കി​സ്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള വി​ദേ​ശി​ക​ൾ. ആ​ദ്യ​മാ​യാ​ണ് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​ലേ​ക്ക് വി​ദേ​ശി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ സ്വ​ദേ​ശി​ക​ൾ മാ​ത്ര​മാ​യി​രു​ന്നു മ​ത്സ​രി​ച്ചി​രു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chamber election
Next Story