കോവിഡ് ഹീറോസിന് ആദരമർപ്പിച്ച് സിജി സലാല
text_fieldsസിജി സലാലയിൽ സംഘടിപ്പിച്ച ‘ഓണറിങ് ദ ഹീറോയിസി’ലെ മുഖ്യാതിഥി നായിഫ് ഷൻഫരിക്ക് ഉപഹാരം നൽകുന്നു
സലാല: കോവിഡ് സേവനരംഗത്ത് സലാലയിൽ സേവനമർപ്പിച്ചവരെ സിജി സലാല ആദരിച്ചു. 'ഓണറിങ് ദ ഹീറോസ്' എന്ന പേരിൽ ഹംദാൻ പ്ലാസയിൽ നടന്ന ചടങ്ങിൽ പന്ത്രണ്ട് കൂട്ടായ്മകൾ, ഒരു സ്ഥാപനം, രണ്ട് വ്യക്തികൾ എന്നിവക്കാണ് അവാർഡുകൾ നൽകിയത്. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ഇന്റർനാഷനൽ സലാല ചാപ്റ്ററാണ് ചടങ്ങ് ഒരുക്കിയത്. തൊഴിൽ മന്ത്രാലയത്തിലെ നായിഫ് അൽ ഷൻഫരി മുഖ്യാതിഥിയായി.
സിജി സലാല ചെയർമാൻ ഹുസൈൻ കാച്ചിലോടി അധ്യക്ഷത വഹിച്ചു. ഇന്റർനാഷനൽ വൈസ് ചെയർമാൻ ഡോ. വി.എസ്. സുനിൽ സിജിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല, കെ.എം.സി.സി സലാല, കൈരളി സലാല, ഐ.സി.എഫ് സലാല, വെൽഫെയർ ഫോറം സലാല, ഒ.ഐ.സി.സി സലാല, സോഷ്യൽ ഫോറം ഒമാൻ, പി.സി.എഫ് സലാല, തണൽ സലാല, കെ.എസ്.കെ സലാല, ഇഖ്റഅ് സലാല, സിഫ സലാല എന്നിവരാണ് അവാർഡിന് അർഹരായ 12 കൂട്ടായ്മകൾ. ബദർ അൽ സമ ഹോസ്പിറ്റലാണ് അവാർഡിന് അർഹമായ ഏക സ്ഥാപനം.
സാമൂഹികപ്രവർത്തകനും സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫുമായ കെ.എസ്. മുഹമ്മദലി, സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ജീവനക്കാരനായ എച്ച്.എം. തമീമുൽ അൻസാരി എന്നിവരാണ് അവാർഡ് ഏറ്റു വാങ്ങിയ വ്യക്തികൾ. എല്ലാവർക്കും മുഖ്യാതിഥി നായിഫ് അൽ ഷൻഫരി അവാർഡുകൾ നൽകി. കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ, ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ, ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ എന്നിവർ ആശംസകൾ നേർന്നു. ഡോ. നിഷ്താർ, നസ്രിയ തങ്ങൾ എന്നിവരാണ് പരിപാടി നിയന്ത്രിച്ചത്. മുനീർ മീത്തൽ സ്വാഗതവും ഡോ. എം.ഷാജിദ് നന്ദിയും പറഞ്ഞു. പ്രത്യേക ക്ഷണിതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

