സിജി സലാല പുനഃസംഘടിപ്പിച്ചു
text_fieldsഹുസൈൻ കാച്ചിലോടി, ഷിഹാബ് കാളികാവ്, ഡോ. ഷാജിദ്
മരുതോറ, മുനവ്വിർ വടകര
സലാല: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഇന്റർനാഷനൽ സലാല ചാപ്റ്റർ പുനഃസംഘടിപ്പിച്ചു. ഇഖ്റ അക്കാദമി കോൺഫറൻസ് ഹാളിൽ നടന്ന ജനറൽ ബോഡിയിൽ ഹുസൈൻ കാച്ചിലോടി അധ്യക്ഷത വഹിച്ചു. ഡോ. ഷാജിദ്, ഡോ. നിസ്താർ, ഡോ. അബൂബക്കർ സിദ്ദീഖ്, ഫിറോസ് പേരാമ്പ്ര, സാലിഹ് തലശ്ശേരി എന്നിവർ സംസാരിച്ചു.
കെ.പി. അർഷദാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. ഭാരവാഹികൾ: ഹുസൈൻ കാച്ചിലോടി (ചെയർ), ഇബ്രാഹിംകുട്ടി പൊന്നാനി (വൈ. ചെയർ), ശിഹാബ് കാളികാവ് (ജന. കൺ), എൻജിനീയർ ഷമീം (കോ. കൺ), ഡോ. ഷാജിദ് മരുതോറ (ചീഫ് കോഓഡി), ആർ.കെ. അബു (കോ. കോഓഡി), നൗഷാദ് മൂസ, എൻജിനീയർ സഈദ് നരിപ്പറ്റ (പബ്ലിക് പ്രോഗ്രാം), മുനവ്വിർ വടകര (ട്രഷ). സീനിയർ വിഷണറീസായി ഡോ. സുനിൽ, ഡോ. നിസ്താർ, ഡോ. അബൂബക്കർ സിദ്ദീഖ് എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

