‘സിജി’ എക്സ്പെർട് ടോക്ക് സംഘടിപ്പിച്ചു
text_fieldsവിഷയാവതരണം നടത്തിയ ടി.പി. ശറഫുദ്ദീന്‍ വി.എ.എം. ഹകീം മെമെന്റോ നൽകി ആദരിക്കുന്നു
മസ്കത്ത്: സിജി മസ്കത്ത് ചാപ്റ്റർ എക്സ്പെർട് ടോക്ക് സംഘടിപ്പിച്ചു. റൂവി അൽഫവാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ടി.പി. ശറഫുദ്ദീൻ മോങ്ങം വിഷയം അവതരിപ്പിച്ചു. ‘വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം’ എന്ന വിഷയത്തിലാണ് ക്ലാസ് നടന്നത്. സിജി മസ്കത്ത് വൈസ് ചെയർമാൻ അഹമ്മദ് പറമ്പത്ത് സിജി ഒമാനെ പരിചയപ്പെടുത്തി സംസാരിച്ചു. ചീഫ് കോഓഡിനേറ്റർ സൈദു മുഹമ്മദ്, കെ.എ. സഗീർ, ടീം ലീഡർ എം.ഇ.എസ് ഒമാൻ പ്രസിഡന്റ് വി.എം.എ. ഹക്കീം, നസീമുദ്ദീൻ, സാദിഖ് മുഹമ്മദ്, എൻ. മുഹമ്മദ് എന്നിവരും സിജി മസ്കത്ത് ചാപ്റ്ററിന്റെ മറ്റു ഭാരവാഹികളും പങ്കെടുത്തു.

