വിജ്ഞാന വേദി സമാപിച്ചു
text_fieldsസുഹാർ: കുടുംബവ്യവസ്ഥയെ തകർക്കുവാനുള്ള ഒളിയജണ്ടകൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സുഹാർ യൂനിറ്റ് സംഘടിപ്പിച്ച വിജ്ഞാന വേദി ആവശ്യപ്പെട്ടു. ‘മാറുന്ന ലോകവും തകരുന്ന ധാർമികതയും’യെന്ന വിഷയത്തിൽ മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇഹ്ജാസ് അഹമ്മദ് അധ്യക്ഷതവഹിച്ചു. ഉമ്മർ കല്ലറക്കൽ, അബ്ബാസ് പട്ടാമ്പി, അബ്ദുൽ മജീദ് ഫലജ് എന്നിവർ സംസാരിച്ചു. നവ ലിബറലുകളുടെ അപകടകരമായ ആഖ്യാനങ്ങൾ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. സ്വവർഗരതിയും അരാജകത്വചിന്തകളും യുവാക്കളിൽ വളർത്താനുള്ള സ്വതന്ത്രവാദികളുടെ ശ്രമങ്ങളെയും കരുതിയിരിക്കണമെന്നു സംഗമം ആഹ്വാനം ചെയ്തു. ലിറ്റിൽ വിങ്സ് എന്ന തലക്കെട്ടിൽ കുട്ടികളുടെ വൈവിധ്യമാർന്ന കലാ-വൈജ്ഞാനിക പരിപാടികളും നടന്നു. ഇസ്ലാഹി സെന്റർ ഭാരവാഹികളായ ഷഹീം താനാളൂർ, നവാഫ് മഞ്ചേശ്വരം, നബീൽ പാപ്പിനിശ്ശേരി എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

