കേന്ദ്ര ബജറ്റ്; കേരളത്തിനെതിരായ അവഗണനയിൽ ഒറ്റക്കെട്ടായി പ്രതികരിക്കണം -പി.സി.എഫ് ഒമാൻ
text_fieldsമസ്കത്ത്: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രവാസി കൾച്ചറൽ ഫോറം (പി.സി.എഫ്) ഒമാൻ നാഷണൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാനം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ ബജറ്റ്, കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിക്കോ, എയിംസിനോ വേണ്ടിയുള്ള പരാമർശങ്ങൾ ബജറ്റിലില്ല. ശബരി റെയിൽവേ പോലുള്ള സുപ്രധാന പദ്ധതികളും തഴയപ്പെട്ടു. പ്രവാസികൾക്കായി പ്രത്യേക പാക്കേജുകളോ, വിദേശത്തുനിന്ന് തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി ക്രിയാത്മകമായ പദ്ധതികളോ ഉൾപ്പെടുത്തിയിട്ടില്ല. വിമാനനിരക്ക് വർധന നിയന്ത്രിക്കാനുള്ള ഇടപെടലുകളും ഉണ്ടായില്ല. പ്രകൃതിക്ഷോഭങ്ങൾ അടിക്കടി ബാധിക്കുന്ന കേരളത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്നും റബ്ബർ ഉൾപ്പെടെയുള്ള നാണ്യവിളകളുടെ താങ്ങുവില വർധിപ്പിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി ചില സംസ്ഥാനങ്ങൾക്ക് മാത്രം വാരിക്കോരി നൽകുകയും കേരളത്തെ അവഗണിക്കുകയും ചെയ്യുന്നത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് കമ്മിറ്റി വിമർശനമുന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

