അവയവം മാറ്റിവെക്കൽ കേന്ദ്രം:ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsഒമാനി അസോസിയേഷൻ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളുമായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: അവയവം മാറ്റിവെക്കാൻ ദേശീയ കേന്ദ്രം (നാഷനൽ സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ) സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒമാനി അസോസിയേഷൻ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളുമായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി കൂടിക്കാഴ്ച നടത്തി. കേന്ദ്രം സ്ഥാപിക്കാൻ ദേശീയ പരിപാടി ആവിഷ്കരിച്ച് സംയുക്ത സഹകരണം വർധിപ്പിക്കാനും യോഗം തീരുമാനിച്ചു. അവയവദാനത്തിെൻറ പ്രാധാന്യം ബോധ്യപ്പെടുത്താൻ കാമ്പയിനുകൾ നടത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
അവയവദാനത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിൽ ഒമാനി അസോസിയേഷൻ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സുപ്രധാമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. നിരവധി സെമിനാറും കോൺഫറൻസുകളും ഇതിെൻറ ഭാഗമായി നടത്തി. കഴിഞ്ഞ വർഷം ജൂൺ 23നാണ് ഒമാനി അസോസിയേഷൻ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ രൂപവത്കരിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

