Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമിറാത്ത് ഖബർസ്ഥാൻ ജീവനക്കാരൻ നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
Listen to this Article
മസ്കത്ത്: ദീർഘകാലം അമിറാത്ത് ഖബർസ്ഥാനിൽ ജോലിചെയ്തിരുന്ന പ്രവാസി നാട്ടിൽ നിര്യാതനായി. പാലക്കാട് പിറായിരി അത്താണി പറമ്പ് ഹൗസിൽ സൈദു മുഹമ്മദിന്‍റെ മകൻ അബ്ദുൽ റഹ്മാൻ (57) ആണ് മരണപ്പെട്ടത്. ഏവർക്കും പ്രിയങ്കരനായിരുന്ന ഇദ്ദേഹം ഒരു വർഷം മുമ്പാണ് ജോലി അവസാനിപ്പിച്ച് നാട്ടിൽ പോയത്. നാട്ടിൽ അസുഖബാധിതനായി കഴിയുകയായിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: ഹിജാസ്, റിമാസ്. മരുമക്കൾ: ഷിഹാസ്, ഷഹദ ഹക്കീം.
Next Story

