Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​നി​ത​ദി​ന​വും...

വ​നി​ത​ദി​ന​വും ശി​ശു​ദി​ന​വും ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
വ​നി​ത​ദി​ന​വും ശി​ശു​ദി​ന​വും ആ​ഘോ​ഷി​ച്ചു
cancel

മ​സ്‌​ക​ത്ത്: ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ഒ​മാ​ന്‍ മ​ല​യാ​ള വി​ഭാ​ഗം വ​നി​ത​ദി​ന​വും ശി​ശു​ദി​ന​വും ആ​ഘോ​ഷി​ച്ചു. ഐ.​എ​സ്.​സി മ​ള്‍ട്ടി​പ​ര്‍പ്പ​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ച​ല​ച്ചി​ത്ര ന​ടി ആ​ശ അ​ര​വി​ന്ദ് മു​ഖ്യാ​തി​ഥി​യാ​യി. മ​സ്‌​ക​ത്ത് കോ​ള​ജി​ല്‍ ഗ​വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി​യും അ​സോ. പ്ര​ഫ​സ​റു​മാ​യ ഡോ. ​ര​ശ്മി കൃ​ഷ്ണ​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യും പ​ങ്കെ​ടു​ത്തു. ചി​ല്‍ഡ്ര​ന്‍സ് വി​ങ്​ കോ​ഓ​ഡി​നേ​റ്റ​ര്‍ ദേ​വ​ന​ന്ദ രാ​ജേ​ഷും, കോ​ഓ​ഡി​നേ​റ്റ​ര്‍ അ​നു​ശ്രീ പ്ര​ദീ​പും ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ല്‍കി.

വ​നി​ത​ദി​ന​വും ശി​ശു​ദി​ന​വും ആ​ഘോ​ഷി​ച്ചുവ​നി​ത പാ​ച​ക മ​ത്സ​ര​ത്തി​ന്റെ വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം മു​ഖ്യാ​തി​ഥി നി​ര്‍വ​ഹി​ച്ചു. ലിം​ഗ സ​മ​ത്വ​ത്തെ പ​റ്റി​യും സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ല്‍ പു​രു​ഷ​ന്മാ​ര്‍ക്കു​ള്ള പ​ങ്കി​നെ​പ്പ​റ്റി​യും കു​ട്ടി​ക​ള്‍ക്കു​ള്ള മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​ത്തെ കു​റി​ച്ചും ഡോ. ​ര​ശ്മി കൃ​ഷ്ണ​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ന്റെ ഏ​റ്റ​വും ശ​ക്ത​മാ​യ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളാ​ണ് വ​നി​ത വി​ഭാ​ഗ​വും, ബാ​ല വി​ഭാ​ഗ​വും എ​ന്നും എ​ക്കാ​ല​വും വ​നി​ത​ക​ള്‍ക്കും, കു​ട്ടി​ക​ള്‍ക്കും ഏ​റെ പ്രാ​മു​ഖ്യം ന​ല്‍കി​വ​രു​ന്ന സം​ഘ​ട​ന​യാ​ണ് മ​ല​യാ​ള വി​ഭാ​ഗം എ​ന്ന്​ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ക​ണ്‍വീ​ന​ര്‍ പി. ​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. വ​നി​ത വി​ഭാ​ഗം ജോ. ​സെ​ക്ര​ട്ട​റി സ്മൃ​തി രാ​കേ​ഷ് പാ​ച​ക മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ക​ലാ​പ​രി​പാ​ടി​ക​ള്‍ക്ക് വ​നി​ത വി​ഭാ​ഗം സെ​ക്ര​ട്ട​റി ആ​തി​ര ഗി​രീ​ഷ്, ബാ​ല​വി​ഭാ​ഗം സെ​ക്ര​ട്ട​റി ടീ​ന ബാ​ബു, കോ ​ക​ണ്‍വീ​ന​ര്‍ ലേ​ഖ വി​നോ​ദ്, മ​റ്റു മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ജി​ത് കു​മാ​ര്‍, സു​നി​ല്‍ കു​മാ​ര്‍ കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സ​തീ​ഷ്‌​കു​മാ​ര്‍, കൃ​ഷ്ണേ​ന്ദു, ബാ​ബു തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​നി​ത വി​ഭാ​ഗം സെ​ക്ര​ട്ട​റി ആ​തി​ര ഗി​രീ​ഷ് സ്വാ​ഗ​ത​വും ബാ​ല​വി​ഭാ​ഗം സെ​ക്ര​ട്ട​റി ടീ​ന ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationWomen's DayChildren's Day
Next Story