നടി ശ്രീലത നമ്പൂതിരിയുടെ 75ാം ജന്മദിനം ആഘോഷിച്ചു
text_fieldsനടി ശ്രീലത നമ്പൂതിരിയുടെ 75ാം ജന്മദിനം മസ്കത്തില് ആരാധകരും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷിച്ചപ്പോൾ
മസ്കത്ത്: മലയാളത്തിലെ മുതിര്‍ന്ന ചലച്ചിത്ര നടി ശ്രീലത നമ്പൂതിരിയുടെ 75ാം ജന്മദിനം മസ്കത്തില് ആരാധകരും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ പോലും വിചാരിക്കാത്ത അനുഭവമാണ് ഇതെന്നും അവര്‍ പറഞ്ഞു.
സിനിമ രംഗത്തെ തന്റെ അനുഭവങ്ങളും ചടങ്ങില്‍ ശ്രീലത നമ്പൂതിരി വിവരിച്ചു. ആഘോഷ പരിപാടികള്‍ സാമൂഹിക പ്രവര്ത്തകന് സിദ്ദിക്ക് ഹസന് ഉദ്ഘാടനം ചെയ്തു.
ഷഹീര്‍ അഞ്ചല്‍, താജുദ്ദീന്, മധു, നിയാസ്, തലാല്‍ അല്‍ ഹസ്നി, ഖാലിദ് അല്‍ ബുസൈദി, മോണിക്ക സ്ലിംമെര് എന്നിവര്‍ സംസാരിച്ചു. റെനി ജോണ്സണ് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

