സമസ്ത സ്ഥാപക ദിനാചരണം നടത്തി
text_fieldsഅൽ ഖുവൈർ ഏരിയ എസ്.ഐ.സിയും എസ്.കെ.എസ്.എസ്.എഫും സംയുക്തമായി നടത്തിയ സമസ്ത സ്ഥാപക ദിനാചരണത്തിൽ പോസ്റ്റർ പ്രകാശനം ചെയ്തപ്പോൾ
മസ്കത്ത്: അൽ ഖുവൈർ ഏരിയ എസ്.ഐ.സിയും എസ്.കെ.എസ്.എസ്.എഫും സംയുക്തമായി സമസ്ത സ്ഥാപക ദിനാചരണം നടത്തി. അൽ ഖുവൈറിൽ നടത്തിയ പരിപാടി എസ്.ഐ.സി ഏരിയ വൈസ് ചെയർമാൻ ഷാജഹാൻ പഴയങ്ങാടി ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി ഏരിയ പ്രസിഡന്റ് അബ്ദുൽ വാഹിദ് മാള അധ്യക്ഷത വഹിച്ചു. എസ്. ഐ.സി ഏരിയ സെക്രട്ടറി മുബാറക് വാഫി കോൽമണ്ണ വിഷയാവതരണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ഏരിയ പ്രസിഡന്റ് ഉമർ വാഫി നിലമ്പൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ഒരു അനിവാര്യതയുടെ ഘട്ടത്തിലാണ് സമസ്ത രൂപവത്കൃതമായതെന്നും സാത്വികരായ പണ്ഡിതർ കാണിച്ചു തന്ന വഴിയിൽ വിശുദ്ധ ദീനിന്റെ അസ്തിത്വം എക്കാലവും നാം കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. സമസ്തയുടെ മൺമറഞ്ഞ മുഴുവൻ നേതാക്കളുടെ പേരിലും പ്രത്യേക പ്രാർത്ഥനയും സ്ഥാപക ദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രകാശനം നടത്തി. മുസ്തഫ ചെങ്ങളായി, അബ്ദുൽ അസീസ് വടക്കാഞ്ചേരി, അലി കാപ്പാട്, അബൂബക്കർ പട്ടാമ്പി, ജാഫർ ഖാൻ, നസീർ പാറമ്മൽ, ഹാഷിം വയനാട്, ഹാഷിം പാറാട് എന്നിവർ ആശംസകൾ നേർന്നു. എസ്.കെ.എസ്.എസ്. എഫ് ഏരിയ സെക്രട്ടറി ശഹീർ ബക്കളം സ്വാഗതവും ട്രഷറർ കബീർ കാലൊടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

