യമനിൽ വെടിനിർത്തൽ: ഒമാനെ അഭിനന്ദിച്ച് യു.എൻ
text_fieldsയമനിലെ മാനുഷികകാര്യങ്ങളുടെ യു.എൻ കോഓഡിനേറ്റർ ഡേവിഡ് ഗ്രിസ്‌ലി, ഐക്യരാഷ്ട്രസഭയിലെ ഒമാന്‍റെ സ്ഥിരം പ്രതിനിധി ഡോ. മുഹമ്മദ് ബിൻ അവദ് അൽ ഹസനുമായി നടത്തിയ ചർച്ച
മസ്കത്ത്: യമനിൽ വെടിനിർത്താൻ സുൽത്താനേറ്റ് നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ. ന്യൂയോര്‍ക്കില്‍ യമനിലെ മാനുഷിക കാര്യങ്ങളുടെ യു.എൻ കോഓഡിനേറ്റർ ഡേവിഡ് ഗ്രിസ്‌ലി, ഐക്യരാഷ്ട്രസഭയിലെ ഒമാന്‍റെ സ്ഥിരം പ്രതിനിധി ഡോ. മുഹമ്മദ് ബിൻ അവദ് അൽ ഹസനുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. യമൻ വിഷയത്തിൽ സുൽത്താനേറ്റ് നടത്തിയ ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ഡേവിഡ് ഗ്രിസ്‌ലി പറഞ്ഞു.
ഒമാനിൽ സന്ദർശനത്തിനെത്തിയ യമനിലെ യു.എൻ പ്രതിനിധി ഹാൻസ് ഗ്രണ്ട്‌ബെർഗ് വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയുമായി ചർച്ചയും നടത്തി. വെടിനിർത്തൽ കരാറിന്‍റെ തുടർച്ച ഉറപ്പാക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ഇരുവരും അഭിപ്രായങ്ങൾ കൈമാറി.