Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറുബൂഉൽ ഖാലി അതിർത്തി...

റുബൂഉൽ ഖാലി അതിർത്തി ചെക്ക്‌പോസ്​റ്റിൽ സി.ഡി.എ.എ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
റുബൂഉൽ ഖാലി അതിർത്തി ചെക്ക്‌പോസ്​റ്റിൽ സി.ഡി.എ.എ പ്രവർത്തനം തുടങ്ങി
cancel
camera_alt

റു​ബൂ​ഉ​ൽ ഖാ​ലി അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്​​റ്റി​ൽ സി.​ഡി.​എ.​എ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​പ്പോ​ൾ

മ​സ്​​ക​ത്ത്​: എം​പ്റ്റി ക്വാ​ര്‍ട്ട​ര്‍ മ​രു​ഭൂ​മി​യി​ലൂ​ടെ സൗ​ദി​യേ​യും ഒ​മാ​​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഹൈ​വേ​യു​ടെ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ) റു​ബൂ​ഉ​ൽ ഖാ​ലി അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്​​റ്റി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ആ​ധു​നി​ക സൗ​ക​​ര്യ​ങ്ങ​​ളോ​ടെ​യു​ള്ള കേ​ന്ദ്ര​മാ​ണ്​ ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മി​ക​ച്ച പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു. പാ​സ്‌​പോ​ർ​ട്ട്, റ​സി​ഡ​ൻ​റ്​​സ്​ കാ​ർ​ഡ്, നി​കു​തി ക്ലി​യ​റ​ൻ​സ്, ഓ​ഡി​റ്റ്, ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ്​ ആ​ർ.​ഒ.​പി അ​തി​ർ​ത്തി​യി​ൽ സ​ജ്ജീ​ക​രി​ച്ച​ത്​.

ചൊ​വ്വാ​ഴ്ച സൗ​ദി അ​റേ​ബ്യ​യി​ലെ കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​െൻറ സ​ന്ദ​ർ​ശ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും റോ​ഡ്​ തു​റ​ന്നു​കൊ​ടു​ക്കാ​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​െൻറ ഭാ​ഗ​മാ​യി​ റോ​ഡി​െൻറ ഔ​പ​ചാ​രി​ക ഉ​ദ്​​ഘാ​ട​നം ബു​ധ​നാ​ഴ്​​ച ന​ട​ന്നു. ആ​ളു​ക​ളു​ടെ സ​ഞ്ചാ​രം 24 മ​ണി​ക്കൂ​റും അ​നു​വ​ദി​ക്കും. തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ വാ​ണി​ജ്യ ട്ര​ക്കു​ക​ൾ​ക്ക്​ അ​തി​ർ​ത്തി ക​ട​ക്കാ​ൻ രാ​വി​ലെ എ​ട്ടി​നും വൈ​കീ​ട്ട്​ അ​ഞ്ചി​നും ഇ​ട​യി​ലാ​യി​രി​ക്കും അ​നു​വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Check post
News Summary - CDAA started operations at Ruboul Khali border check post
Next Story