അപസ്മാരം മൂലം ശ്വാസം നിലച്ച കുട്ടിക്ക് രക്ഷകരായി സി.ഡി.എ.എ
text_fieldsമസ്കത്ത്: അപസ്മാരം മൂലം ശ്വാസം നിലച്ച കുട്ടിക്ക് രക്ഷകരായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ). രണ്ട് വയസ്സുള്ള കുട്ടിക്ക് ശ്വാസം നിലച്ചതായി സി.ഡി.എ.എക്ക് അടിയന്തര കാൾ ലഭിക്കുകയായിരുന്നു. ഉടൻതന്നെ കുടുംബവുമായി സംസാരിച്ചപ്പോളാണ് കടുത്ത പനി മൂലം അപസ്മാരം അനുഭവപ്പെടുകയും ഇത് ശ്വാസതടസ്സത്തിലേക്ക് നയിച്ചതെന്നും മനസ്സിലാക്കി. ഓപറേഷൻസ് ടീം ഉടൻതന്നെ ഫോണിലൂടെ സി.പി.ആർ നടത്തുന്നതിനും കൂടുതൽ സഹായം ലഭിക്കുന്നതുവരെ സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുമുള്ള ഘട്ടംഘട്ടമായുള്ള നിർദേശങ്ങൾ നൽകുകയുമായിരുന്നു. മെഡിക്കൽ അടിയന്തരാവസ്ഥയിൽ പ്രഥമശുശ്രൂഷ നൽകുന്നതിനെക്കുറിച്ച് എല്ലാവരും മനസിലാക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ ഓപറേഷൻസ് സെന്ററുമായി ഉടനടി ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

