സി.ബി.എസ്.ഇ സിലബസ് പരിഷ്കരണം: മലയാളത്തോട് അവഗണനയെന്ന് ആക്ഷേപം
text_fieldsമസ്കത്ത്: സിലബസ് പരിഷ്കരണത്തിെൻറ ഭാഗമായി സി.ബി.എസ്.ഇ മലയാള ഭാഷയോട് ചെയ്യുന്നത് ക്രൂരമായ അവഗണനയെന്ന് ആക്ഷേപം. കഴിഞ്ഞ വർഷം വരെ എസ്.സി.ആർ.ടിയുടെ കേരള പാഠാവലിയിലെയും അടിസ്ഥാന പാഠാവലിയിലെയും തിരഞ്ഞെടുത്ത പത്തു പാഠങ്ങളും ഒരു ഉപപാഠപുസ്തകവുമായിരുന്നു പഠിപ്പിച്ചിരുന്നത്.
എന്നാൽ പരിഷ്കരിച്ച സിലബസിൽ കേരള പാഠാവലിയിലെയും അടിസ്ഥാന പാഠാവലിയിലെയും മുഴുവൻ പാഠങ്ങളും ഒമ്പതിലെയും പത്തിലെയും കുട്ടികൾ പഠിക്കേണ്ടതായുണ്ട്. സ്റ്റേറ്റ് സിലബസിൽ കേരള പാഠാവലിയും അടിസ്ഥാന പാഠാവലിയും രണ്ടു വിഷയങ്ങളായാണ് പഠിപ്പിക്കുന്നത്.
അതു രണ്ടും ചേർത്ത് ഒറ്റ വിഷയമായി പഠിപ്പിക്കാനാണ് സി.ബി.എസ്.ഇ നിഷ്കർഷിക്കുന്നത്. ല സ്കൂളുകളും മൂന്നോ നാലോ പീരിയഡ് മാത്രമാണ് രണ്ടാം ഭാഷകൾക്ക് നൽകാറുള്ളത്. സമയക്രമത്തിൽ ഈ രണ്ടു പുസ്തകങ്ങളും പഠിപ്പിച്ചെടുക്കുക എന്നത് അധ്യാപകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമാണെന്നും മലയാളം രണ്ടാം ഭാഷയായി തിരഞ്ഞെടുത്ത വിദ്യാർഥികളെ മലയാളത്തിൽനിന്നും അകറ്റാൻ കൂടി ഇത് കാരണമാകുമെന്ന് പരാതിക്കാർ പറയുന്നു. തിനെതിരെ പ്രതികരിക്കാൻ ഒരുങ്ങുകയാണ് അധ്യാപകരടക്കമുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
