സി.ബി.എസ്.ഇ: വിജയത്തിളക്കത്തിൽ സൂർ ഇന്ത്യൻ സ്കൂൾ
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളിൽ ശ്രേദ്ധയമായ വിജയം കൈവരിച്ച് സൂർ ഇന്ത്യൻ സ്കൂൾ. സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ, അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ കൂട്ടായ്മയുടെ ഫലമാണ് മികച്ച വിജയം കൈവരിക്കാൻ സഹായിച്ചതെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം പന്ത്രണ്ടാം ക്ലാസിൽ 35 കുട്ടികളായിരുന്നു പരീക്ഷ എഴുതിയത്. 10 പേർ ഡിസ്റ്റിങ്ഷനും 14 പേർ ഫസ്റ്റ് ക്ലാസോടെയും വിജയിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അമീൻ, എസ്.എം.സിയിലെ മറ്റ് അംഗങ്ങൾ, പ്രിൻസിപ്പൽ ഡോ. എസ് ശ്രീനിവാസൻ എന്നിവർ അഭിനന്ദിച്ചു.
സയൻസ് സ്ട്രീമിൽ 93.6 ശതമാനം മാർക്കുമായി എം.എസ്. ഖസീന ഇമാൻ സ്കൂൾ തലത്തിൽ ഒന്നാമതെത്തി. രണ്ടാംസ്ഥാനത്തുള്ള എം.എസ്. ജൗവാന റൊമാനി 93.4 ശതമാനം മാർക്കാണ് നേടിയത്. 92.6 ശതമാനം മാർക്കുമായി അമ്മു സുരേഷ് മൂന്നാം സ്ഥാനവും നേടി.
വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർ: ജൗവാന റൊമാനി റഷീദ്- ഇംഗ്ലീഷ്, കെമിസ്ട്രി, മീര രാംകുമാർ -ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, അമ്മു സുരേഷ് -ഫിസിക്സ്, ഖസീന ഇമാൻ -ബയോളജി, ഫിസിക്കൽ എജുക്കേഷൻ, കൃഷ്ണ നന്ദന-ഫിസിക്കൽ എജുക്കേഷൻ, ഇസ്ര നാസർ- ഫിസിക്കൽ എജുക്കേഷൻ.
പത്താം ക്ലാസ് പരീക്ഷയിലും മികച്ച വിജയമാണ് സ്കൂൾ കരസ്ഥമാക്കിയത്. 95.2 ശതമാനം മാർക്കുമായി ഘനശ്യാം കടവത്ത് വളപ്പിൽ സ്കൂൾ തലത്തിൽ ഒന്നാമതെത്തി. 93.2 ശതമാനം മാർക്കുള്ള മാർഗരറ്റ് സോഫിയ മൈക്കൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി, ഹിബ ഷെറിൻ പനോല, ഷഹ്ല താജുന്നിസ എന്നിവർ 92.6 ശതമാനം മാർക്കുമായി മൂന്നം സ്ഥാനവും പങ്കിട്ടു.
വിവിധ വിഷയങ്ങളിൽ മികച്ച വിജയം നേടിയവർ: കീർത്തന ചെറുതിട്ടയിൽ സുരേഷ്കുമാർ, തരുൺ ഷൺമുഖം, ഘനശ്യാം കടവത്ത് വളപ്പിൽ, മാർഗരറ്റ് സോഫിയ മൈക്കിൾ, ഹാഷിം അഷ്റഫ്, ഹിബ ഷെറിൻ പനോലത്ത്.