സി.ബി.എസ്.ഇ കൗൺസലിങ് സേവനങ്ങൾ ജൂൺ11 വരെ ലഭ്യമാകും
text_fieldsമസ്കത്ത്: സി.ബി.എസ്.ഇയുടെ പരീക്ഷാനന്തര കൗൺസലിങ് സേവനങ്ങൾ ജൂൺ 11 വരെ ലഭ്യമാകും. ദാർസൈത് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ശ്രീദേവി തഷ്നത്തിനെയാണ് ഒമാനിലെ വിദ്യാർഥികൾക്ക് കൗൺസലിങ് നൽകുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലത്തിെൻറ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ട ഉപദേശ നിർദേശങ്ങളും മാനസിക പിന്തുണയും നൽകുകയാണ് കൗൺസലർമാരുടെ ദൗത്യം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ പത്തുവരെയാണ് സൗജന്യ കൗൺസലിങ് സേവനങ്ങൾ ലഭ്യമാവുക. കൗൺസലിങ് സേവനങ്ങൾ ആവശ്യമുള്ളവർക്ക് isdoman@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ 99432243 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
