സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ ഫുട്ബാൾ ഫൈനൽ മത്സരങ്ങൾ ഇന്ന്
text_fieldsസി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മുലദ്ദ : സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് (ആൺകുട്ടികൾ) ഇന്ത്യൻ സ്കൂൾ മുലദ്ദയിൽ തുടക്കമായി. ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ അണിനിരക്കുന്ന ടീമുകൾ ആണ് ടൂർണമെൻറിൽ പങ്കാളികളാകുന്നത്.
അണ്ടർ 14, അണ്ടർ 17, അണ്ടർ 19 എന്നീ വിഭാഗങ്ങളിലായാണ് മത്സരം. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡന്റ് എം.ടി. മുസ്തഫ ഔദ്യോഗികമായി ഉദ്ഘാടനംചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ ലീന ഫ്രാൻസിസ്
സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ് ബോയ് ജെറോം ജോസിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ നടന്നു. ഷമീർ അഹമ്മദ് (ചെയർപേഴ്സൻ, സ്പോർട്സ് ആൻഡ് കോ-സ്കോളാസ്റ്റിക് ആക്ടിവിറ്റീസ്), ഡോ. അജീബ് പാലക്കൽ (ട്രഷറർ), ഡോ. സ്മിത കൃഷ്ണവാര്യർ (മെംബർ, എസ്.എം.സി), മുസ്തഫ നായ്ക്കരിമ്പിൽ (മെംബർ,എസ്.എം.സി), ഗൗതം കെ.പി. (മെംബർ, എസ്.എം.സി) തുടങ്ങിയവർ പങ്കെടുത്തു. ഷമീർ അഹമ്മദും വിശിഷ്ട വ്യക്തികളും ചേർന്ന് ഔദ്യോഗികമായി കിക്ക് ഓഫ് ചെയ്താണ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. ആദ്യദിനത്തിൽ അണ്ടർ 14 വിഭാഗത്തിലാണ് മത്സരം നടന്നത്.
ഇന്ത്യൻ സ്കൂൾ നിസ്വക്കെതിരായ രണ്ടാം മത്സരത്തിൽ ആതിഥേയ സ്കൂളായ ഇന്ത്യൻ സ്കൂൾ മുലദ്ദയുടെ വിജയം ഉൾപ്പെടെ ആവേശകരമായ പ്രകടനങ്ങൾക്ക് കാണികൾ സാക്ഷികളായി. രണ്ടാം ദിവസം 12ഉം മൂന്നാം ദിവസം 11 മത്സരങ്ങളും നടന്നു. ഞായറാഴ്ച മൂന്ന് ആവേശകരമായ ഫൈനലുകളോടെ ടൂർണമെൻറ് സമാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് അണ്ടർ-14, വൈകുന്നേരം 4:15 ന് അണ്ടർ-17, വൈകീട്ട് 5.30ന് അണ്ടർ19 ഫൈനലുകൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

