സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ ഫുട്ബാൾ: അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ ജേതാക്കൾ
text_fieldsഇന്ത്യൻ സ്കൂൾ മുളദ്ദയിൽ നടന്ന സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ അണ്ടർ 19 ആൺകുട്ടികളുടെ
വിഭാഗത്തിൽ ജേതാക്കളായ അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ
മസ്കത്ത്: ഇന്ത്യൻ സ്കൂൾ മുളദ്ദയിൽ സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ അണ്ടർ 19 ആൺകുട്ടികളുടെ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഒമാനിലെ 13 ഇന്ത്യൻ സ്കൂളുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഇന്ത്യൻ സ്കൂൾ അൽ ഗൂബ്ര ജേതാക്കളായി.
ഇന്ത്യൻ സ്‌കൂൾ മുളദ്ദയാണ് റണ്ണർ അപ്പ് ആയത്. ഇന്ത്യൻ സ്കൂൾ മസ്കത്ത്, ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റ് മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഇന്ത്യൻ സ്കൂൾ മുളദ്ദയിലെ മുഹമ്മദ് സിർഹാൻ ടൂർണമെന്റിലെ മികച്ച കളിക്കാരനായും അൽ ഗൂബ്രയിലെ യഹിയ ജമാലിനെ മികച്ച ഗോൾകീപ്പറുമായി തിരഞ്ഞെടുത്തു.
സ്വദേശി റഫറിമാരാണ് മത്സരം നിയന്ത്രിച്ചത്. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ഡയറക്ടർ ഓഫ് സ്പോർട്സ് ആൻഡ് കൾചറൽ അഫയേഴ്‌സ് സൈഫ് ബിൻ മുബാറക് അൽ മനായ് ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു.
സമാപന സമ്മേളനത്തിൽ ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഡയറക്ടർ ഇൻചാർജ് സിറാജുദ്ദീൻ നെഹലത് മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ, ജീവനക്കാർ, സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.