സി.ബി.എസ്.ഇ ദേശീയ അത്ലറ്റിക് മീറ്റ്; സ്വർണത്തിളക്കത്തിൽ ഐ.എസ്.എം വിദ്യാർഥികൾ
text_fields4x100 മീറ്റർ റിലേ അണ്ടർ 14 വിഭാഗത്തിൽ സ്വർണ മെഡൽ
നേടിയ വിദ്യാർഥികൾ
മസ്കത്ത്: ഉത്തർപ്രദേശിലെ വാരാണസിയിൽ നടന്ന സി.ബി.എസ്.ഇ ദേശീയ അത്ലറ്റിക് മീറ്റിൽ സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യൻ സ്കൂൾ മസ്കത്തിലെ വിദ്യാർഥികൾ. 4x100 മീറ്റർ റിലേ അണ്ടർ 14 വിഭാഗത്തിൽ മലയാളികളായ നിഥുന, മൻഹ മറിയം, എവിലിയ, നാമിയ എന്നിവരാണ് തിളക്കമാർന്ന നേട്ടം കൈവരിച്ചത്. ഫെബ്രുവരി ആദ്യവാരത്തിൽ നടന്ന മേളയിൽ 650 സ്കൂളുകളിൽനിന്നായി 3000 വിദ്യാർഥികളായിരുന്നു മാറ്റുരച്ചിരുന്നത്. തലശ്ശേരി സ്വദേശികളായ നൗഷാദിന്റെയും തഹ്സീനയുടെയും മകളാണ് മൻഹ മറിയം. എറണാകുളം സ്വദേശിയാണ് എവിലിയ. പിതാവ്: അനീഷ് യോഹന്നാൻ. മാതാവ്: ജോജിമോൾ മാത്യു. കൊച്ചി സ്വദേശിയായ നജീബ് റഹ്മാനാണ് നാമിയുടെ പിതാവ്. ആയിഷയാണ് മാതാവ്. തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാറിന്റെയും പ്രിയയുടെ മകളാണ് നിഥുന.