സി.ബി.എസ്.ഇ ഖോ-ഖോ ഒമാൻ ക്ലസ്റ്റർ മത്സരം സമാപിച്ചു
text_fieldsസി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ ഖോ-ഖോ ആൺകുട്ടികളുടെ മത്സരത്തിൽ വിജയികളായ ഇന്ത്യൻ സ്കൂൾ മബേല ടീം
നിസ്വ: സി.ബി.എസ്.ഇ ഖോ-ഖോ ഒമാൻ ക്ലസ്റ്റർ മത്സരം ഇന്ത്യൻസ്കൂൾ നിസ്വയിൽ സമാപിച്ചു. 11 ഇന്ത്യൻ സ്കൂളുകളിൽനിന്ന് 240 കുട്ടികൾ രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ പങ്കെടുത്തു. രണ്ടാം ദിവസത്തെ ആൺക്കുട്ടികളുടെ മത്സരത്തിൽ ഇന്ത്യൻ സ്കൂൾ മബേല ഒന്നാം സ്ഥാനവും ഇന്ത്യൻ സ്കൂൾ സൂർ രണ്ടാം സ്ഥാനവും നേടി.
ഇന്ത്യൻ സ്കൂൾ മസ്കത്ത്, ഇന്ത്യൻ സ്കൂൾ ദാർസൈത്ത് എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രിൻസിപ്പാൾ ജോൺ ഡൊമിനിക് ജോർജ്, സ്കൂൾ എസ്.എം.സി വൈസ് പ്രസിഡന്റ് ഇസ്മയിൽ ഇക്ബാൽ അഹമ്മദ്, വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, ട്രഷറർ ജിൻസ് ഡേവിസ്, സ്പോസി.ബി.എസ്.ഇ ഖോ-ഖോ ഒമാൻ ക്ലസ്റ്റർ മത്സരം സമാപിച്ചു
മബേല ഇന്ത്യൻ സ്കൂൾ ജേതാക്കൾർട്സ് കൺവീനർ ഉണ്ണികൃഷ്ണൻ, പർച്ചേസ് കൺവീനർ ശ്രീ ആഹ്ലാദ്, ഹെൽത്ത് ആൻഡ് സേഫ്റ്റി കൺവീനർ ഷിജി ബിബിഷ്, എന്നിവർ വിതരണം ചെയ്തു.
അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പാൾ ഫഹീം ഖാൻ, ഫിസിക്കൽ എജുക്കേഷൻ കോഡിനേറ്റർ തിരുസെൽവം രാജമാണിക്യം, ഇവന്റ് കോഡിനേറ്റർ ബിബി ഷിബു എന്നിവർ നേതൃത്വം നൽകി. സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്ററിലെ കായിക മത്സരങ്ങൾ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നടന്നു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

