സി.ബി.എസ്.ഇ; തിളക്കമാര്‍ന്ന വിജയവുമായി ഇന്ത്യന്‍ സ്കൂള്‍ സലാല
text_fieldsഇന്ത്യന്‍ സ്കൂള്‍ സലാല പത്താം ക്ലാസ് ടോപ്പർമാർ; അദ്വിക രാകേഷ്, സൈന ഫാത്തിമ, ഐസ മുഹമ്മദ് ഇഖ്ബാൽ
സലാല: ഈ വര്‍ഷവും സി.ബി.എസ്.ഇ പരീക്ഷയില്‍ സലാല ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ മികച്ച വിജയം നേടി. പത്താം ക്ലാസിലും പ്ലസ്ടുവിലും നൂറു ശതമാനം വിജയമാണ് സ്കൂൾ കൈവരിച്ചത്. പത്താം ക്ലാസ് പരീക്ഷയില്‍ 281 കുട്ടികളാണ് പരീക്ഷയെഴുതിയത്. അതില്‍ 51 കുട്ടികള്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കി. 127 കുട്ടികള്‍ 75 ശതമാനത്തിലധികം മാർക്ക് നേടി. 76 വിദ്യാർഥികൾ 60 ശതമാനത്തിലധികം മാർക്കും കരസ്ഥമാക്കി. മലയാളത്തിന് രണ്ടും, അറബിക് ഒന്നും, ഇംഗ്ലീഷിന് ഒരു കുട്ടിയും 100 ശതമാനം മാർക്ക് നേടി.
98.4 ശതമാനം മാര്‍ക്ക് നേടി അദ്വിക രാകേഷാണ് സ്കൂളില്‍ ഒന്നാമതെത്തിയത്. 98 ശതമാനം മാര്‍ക്ക് നേടി സൈന ഫാത്തിമ രണ്ടാമതെത്തി. 97.6 ശതമാനം മാര്‍ക്ക് നേടി ഐസ മുഹമ്മദ് ഇഖ്ബാൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.പ്ലസ്ടുവില്‍ 203 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ മുഴുവൻ കുട്ടികളും വിജയിച്ചു. മൂന്നു വിഷയത്തിൽ അഞ്ചു കുട്ടികൾ നൂറു ശതമാനം മാർക്ക് കരസ്ഥമാക്കി. സയന്‍സില്‍ അൽ ഖമയും ശൈഖ് ശംസ് തൗസിഫും 96.6 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനം പങ്കിട്ടു. അർണവ് ഗുപ്ത, വിശാൽ ഗണേഷ്, അലീന ഖദീജ, ജോണ സൂസൻ എന്നിവർ 95.2 ശതാമാനം മാർക്ക് നേടി രണ്ടാം സ്ഥാനക്കാരായി. നൂർ ഷാദ് 95 ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാന ക്കാരിയായി.
പന്ത്രണ്ടാം ക്ലാസ് ടോപ്പർമാർ; അൽ ഖമ, ശൈഖ് ശംസ് തൗസിഫ് (സയൻസ്), ആഷിഖ് മഗേഷ് (കോമേഴ്സ്), ഷ്റിനേത്ര മുത്തുകുമാരൻ (ഹ്യുമാനിറ്റീസ്)
കോമേഴ്സില്‍ ആഷിഖ് മഗേഷ് 95.2 ശതാമാനം മാർക്ക് നേടി ഒന്നാമതെത്തി. ആലിയ അബ്ദിഹക്കീം 93.2 ശതമാനം മാർക്ക് നേടി രണ്ടാം സ്ഥാനം നേടി. ആലിഷ പിന്റോ, ഇഷ്മത്ത് ജഹാൻ ഖാൻ എന്നിവർ 92.2 ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാനക്കാരായി. ഹ്യുമാനിറ്റീസില്‍ 94.8 ശതമനം മാര്‍ക്ക് നേടി ഷ്റിനേത്ര മുത്തുകുമാരനാണ് ഒന്നമതെത്തിയത്.93.4 ശതാമാനം മാർക്ക് നേടി എയ്ഞ്ചല എൽസ മാത്യു രണ്ടാം സ്ഥാനവും 84.4 ശതമാനം മാർക്ക് നേടി ആഫിയ മുഹമ്മദ് ആഷിഖ് മൂന്നാം സ്ഥാനവും നേടി
ചാർജെടുത്ത മാനേജിങ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ, മുൻ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് , മുൻ അക്കാദമിക് കമ്മിറ്റി കൺവീനർ ഡോ. മുഹമ്മദ് യൂസുഫ് , പ്രിൻസിപ്പൽ ദീപക് പഠാങ്കർ എന്നിവർ വിജയികളായ വിദ്യാർഥികളെയും അതിനവരെ പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

