സി.ബി.എസ്.ഇ: വിജയത്തിളക്കത്തിൽ മസ്കത്ത്, നിസ്വ ഇന്ത്യൻ സ്കൂളുകൾ
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ മസ്കത്ത് ഇന്ത്യൻ സ്കൂളിൽ 80.3 ശതമാനം വിജയം. ഹ്യുമാനിറ്റീസ്, കോമേഴ്സ്, സയൻസ് സ്ട്രീമുകളിലായി 437 വിദ്യാർഥികളായിരുന്നു ഈ വർഷം പരീക്ഷ എഴുതിയിരുന്നത്. ഹ്യുമാനിറ്റീസിലും കോമേഴ്സിലും 81 ശതമാനമാണ് വിജയം. 79 ശതമാനമാണ് സയൻസ് സ്ട്രീമിലെ വിജയം. 11 വിദ്യാർഥികൾ വിവിധ വിഷയങ്ങളിൽ നൂറു ശതമാനം മാർക്കും നേടി. കോവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളിലും മികച്ച വിജയം നേടിയ വിദ്യാർഥികളെയും അധ്യാപകരടക്കമുള്ളവരെയും പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാൻ അഭിനന്ദിച്ചു.
സയൻസ് സ്ട്രീമിൽ 97.8 ശതമാനം മാർക്കുമായി തേജശ്രീ മോഹനകൃഷ്ണനാണ് സ്കൂളിൽ ഒന്നാമതെത്തിയത്. 96.6 ശതമാനം മാർക്കോടെ സുമൈറ ഖാൻ, റിമാസ് ആലം ഖാൻ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സ്ഥാനത്തുള്ള അനന്ത് അഗർവാളിന് 96.2 ശതമാനം മാർക്കാണുള്ളത്.
ഹ്യുമാനിറ്റീസ് സ്ട്രീമിൽ 97.4 ശതമാനം സ്‌കോറോടെ ഷാർലറ്റ് കാർവാലോ ഒന്നാം സ്ഥാനവും 96.4 ശതമാനം മാർക്കോടെ ആരോൺ ആർതർ മെനെസ് രണ്ടാം സ്ഥാനവും നേടി. 95.2 ശതമാനം മാർക്ക് നേടിയ അദിതി ശേഖറാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. കോമേഴ്‌സ് സ്ട്രീമിൽ 96.8 ശതമാനം മാർക്കോടെ സ്വെറ്റ്‌ലാന റൂത്ത് ഡിസൂസ ഒന്നാമതെത്തി. നൈസ ഷെട്ടി (96.4 ശതമാനം), ഇതി അരുൺകുമാർ (95.6 ശതമാനം) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വിവിധ വിഷയങ്ങളിൽ നൂറു ശതമാനം മാർക്ക് നേടിയവർ- ഫിസിക്‌സ്, ബയോളജി: തേജശ്രീ മോഹനകൃഷ്ണൻ, കെമിസ്ട്രി: റിമാസ് ആലം ഖാൻ, മാത്തമാറ്റിക്സ്: ആര്യൻ ഋഷികേശ് നായർ, കമ്പ്യൂട്ടർ സയൻസ്: പ്രിയങ്ക അഖിലൻ, സുമൈറ ഖാൻ, അക്കൗണ്ടൻസി ആൻഡ് ബിസിനസ് സ്റ്റഡീസ്: നൈസ ഷെട്ടി, സൈക്കോളജി: അഖില ലക്ഷ്മിനരസിംഹൻ, അദിതി ശേഖർ, എന്‍റർപ്രണർഷിപ്: ഇത്തി അരുൺകുമാർ.
വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർ- ഇക്കണോമിക്സ്: നൈസ ഷെട്ടി, സോഷ്യോളജി: ദിയ സൂസൻ വർഗീസ്.
എൻജിനീയറിങ് ഗ്രാഫിക്‌സ്: മുഹമ്മദ് തൗഫീഖ് മിസാഫനൻ കാമിൽ, നേഖ സുധീർ, പെയിന്റിങ് ഷാർലറ്റ് കാർവാലോ, മേഘന രമേഷ്. മാർക്കറ്റിങ്: ഷാർലറ്റ് കാർവാലോ, തരുൺപ്രീത് കൗർ, ഫാത്തിമ അമ്ര, ബിസിനസ് അഡ്മിനിസ്ട്രേഷൻ: അഖിൽ അക്തർ അഹമ്മദ്. ഇംഗ്ലീഷ്: ഹമീദ് ഇഖ്ബാൽ, മിഷേൽ എല്ലെൻ ജോസഫ്, പ്രിയങ്ക ഹിരേൻ ഗഗ്വാനി. ഇൻഫർമേഷൻ ടെക്നോളജി: അനന്യ സബേർവാൾ, അപ്ലൈഡ് മാത്തമാറ്റിക്‌സ്: വൈശാലി ശിവകുമാർ, ഇൻഫർമാറ്റിക്‌സ് പ്രാക്ടിസ്: ദേവിക പ്രദീപൻ, ഫിസിക്കൽ എജുക്കേഷൻ ജുനൈദ് സെയ്ദ്. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും എസ്.എം.സിയുടെ പേരിൽ പ്രസിഡന്റ് സച്ചിൻ തോപ്രാണി അഭിനന്ദിച്ചു.
നിസ്വ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ നിസ്വ ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം. മികച്ച വിജയം നേടിയ വിദ്യാർഥികളെ പ്രിൻസിപ്പൽ ജോൺ ഡൊമനിക്, സ്കൂൾ കമ്മിറ്റി പ്രസിഡന്‍റ് നൗഷാദ് കക്കേരി, മറ്റ് അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ അനുമോദിച്ചു.
പന്ത്രണ്ടാം ക്ലാസ് സയൻസ് സ്ട്രീമിൽ 96.6 ശതമാനം മാർക്കുമായി ആദിത്യ പ്രജീഷ് സ്കൂൾതലത്തിൽ ഒന്നാം സ്ഥാനത്തെത്തി. 96 ശതമാനം മാർക്കുമായി മീന മനോജ് രണ്ടും 95.4 ശതമാനവുമായി അഹാൻ ഷെട്ടി മൂന്നും സ്ഥാനങ്ങൾ നേടി. കോമേഴ്‌സ് സ്ട്രീമിൽ സയ്യിദ് മുസാക്കീറാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 93 ശതമാനം മാർക്കാണ് നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തെത്തിയ പാർവതിക്ക് 91.6 ശതമാനം മാർക്കാണുള്ളത്. 88.4 ശതമാനം മാർക്കുമായി ശ്രവ്യ മൂന്നാം സ്ഥാനത്തുമെത്തി. വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർ: മീന മനോജ് (ഇംഗ്ലീഷ്), മീന മനോജ്, ആദിത്യ പ്രജീഷ്, അഹാൻ ഷെട്ടി (ഫിസിക്സ്), ആദിത്യ പ്രജീഷ് (കെമിസ്ട്രി), അഹാൻ ഷെട്ടി (മാത്തമാറ്റിക്സ്), ശ്രവ്യ (അൈപ്ലഡ് മാത്തമാറ്റിക്സ്), ലസിയ ഷിബു (ഐ.പി), റീമ (ബയോളജി), സയ്യിദ് മുസാക്കീർ (ബിസിനസ് സ്റ്റഡീസ്), പാർവതി, സയ്യിദ് മുസാക്കീർ (ഇക്കണോമിക്സ്), സയ്യദ് മുസാക്കീർ (അക്കൗണ്ടൻസി).