സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ; മിന്നും വിജയവുമായി ഇന്ത്യൻ സ്കൂളുകൾ
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ ദാർസൈത്ത് തിളക്കമാർന്ന വിജയം സ്വന്തമാക്കി. ആകെ 237 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 131 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ സ്കോർ ചെയ്തു. 87 ശതമാനം വിദ്യാർഥികൾ 80 ശതമാനത്തിന് മുകളിലും മാർക്ക് നേടി. പത്താം ക്ലാസ് ടോപ്പർമാർ: ആഞ്ചല മറിയം ജേക്കബ് (99 ശതമാനം), ഗൗരി രഘു (98.8 ശതമാനം), ധന്യ കൃഷ്ണജി (98.6 ശതമാനം).
ഇന്ത്യൻ സ്കൂൾ ദാർസൈത്ത് പത്താം ക്ലാസ് ടോപ്പർമാർ:
ആഞ്ചല മറിയം ജേക്കബ്, ഗൗരി രഘു, ധന്യ കൃഷ്ണജി
വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയവർ: ആദിത്യ അനൂപ്, അഞ്ചൽ പൂഴിക്കുന്നൻ റഹീം, ഏഞ്ചല മറിയം ജേക്കബ്, അനിത്ര അൻബുകുമാർ, ആരിഫ് റിഹാൻ ബിൻ ഷിഹാബ്, ദക്ഷ് ഗുലേച്ച, ധന്യ കൃഷ്ണാജി, എസ്ര മെറിൻ ജോഫി, ഗൗരി രഘു, ജിയോൺ ജോജോ, മരിയാലി സുരാജ്, ലൂയിസ, മരിയാലി എഫ്. ഗൗങ്കർ, നിയോ ഷോൺ ആൽവിൻ, നിഖിൽ വിശ്വകർമ, പൃഥ്വിൻ ഷിംന പ്രസാദ്, സായൂജ് സന്തോഷ്, സിയ തേജസ് പട്ടേൽ, സൃഷ്ടി ചന്ദ്രമൗലി, സുഹാനി കാന്ത്രാജ്, സുമേധ സാഹ, സിയാൻ ഫാത്തിമ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്), ആരിഫ് റിഹാൻ ബിൻ ഷിഹാബ്, ജോസ് സത്വിക്, ഗൗരി സത്വിക്, ജോസ് സത്വിക്, ജോസ് സത്വിക് പൂഴിക്കുന്നൻ റഹീം, ആഞ്ചല മറിയം ജേക്കബ്, ഗൗരി രഘു (മലയാളം), അഭിനവ് പറശേരിൽ, അക്ഷര മനോജ്, നിഖിൽ വിശ്വകർമ (സംസ്കൃതം), ഫർസാന പാറക്കൽ മുജീബ്, നിയോ ഷോൺ ആൽവിൻ (ഫ്രഞ്ച്), ധന്യ കൃഷ്ണാജി (സയൻസ്).
വിവിധ വിഷയങ്ങളിൽ ഉന്നത വിയം നേടിയവർ: അബ്ദുലഹാദ് ഖാൻ, ആസിഫുള്ള, ജെസീക്ക ബെന്റി ജോസ്, മുഹമ്മദ് അബ്ദുറബ് ഖാൻ, സൊഹൈർ അഹമ്മദ് ഷെയ്ഖ് (അറബിക്ക്), ആഞ്ചല മറിയം ജേക്കബ്, സൃഷ്ടി ചന്ദ്രമൗലി (സോഷ്യൽ സയൻസ്), റൈഹാൻ റഫീക്ക് (പെയിന്റിങ്, ഫിസിക്കൽ ആക്ടിവിറ്റി ട്രെയിനർ, ഹോം സയൻസ്), ആദർശ് ശങ്കർ, സിയാൻ ഫാത്തിമ (ഇംഗ്ലീഷ്), ദർശന നായർ സുനിൽ (ഹിന്ദി).
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും മികവാർന്ന നേട്ടവുമായി ഇന്ത്യൻ സ്കൂൾ ദാസൈത്ത്. പരീക്ഷ എഴുതിയ 163 വിദ്യാർഥികളിൽ 66പേർ 90 ശതമാനവും അതിൽ കൂടുതലും സ്കോർ നേടി. 80 ശതമാനം വിദ്യാർഥികൾ 80ശതമാനത്തിനുമുകളിലും മാർക്ക് നേടി. ഈ വർഷം പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളും 65 ശതമാനത്തിന് മുകളിൽ സ്കോർ ചെയ്തു എന്നതും ശ്രദ്ധേയമാണ്.
ഫലങ്ങളുടെ പ്രധാന സവിശേഷതകൾ ഇവയാണ്:
സയൻസ് സ്ട്രീമിൽ 97 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 36പേർ 90 ശതമാനവും അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് നേടി. 78 വിദ്യാർഥികൾ 80 ശതമാനവും അല്ലെങ്കിൽ അതിൽ കൂടുതലോ സ്കോർ കരസ്ഥമാക്കി. കൊമേഴ്സ് വിഭാഗത്തിൽ 51 വിദ്യാർഥികളിൽ 20 വിദ്യാർഥികൾ 90 ശതമാനവും അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് നേടി. 39 വിദ്യാർത്ഥികൾ 80 ശതമാമോ അല്ലെങ്കിൽ അതിൽ കൂടുതലോ സ്കോറോ കരസ്ഥമാക്കി. ഹ്യുമാനിറ്റീസ് സ്ട്രീമിൽ 15 വിദ്യാർഥികളിൽ 10 പേർ 90 ശതമാമോ അതിന് മുകളലോ, 12 വിദ്യാർഥികൾ 80 ശതമാനമോ അതിൽ കൂടുതലോ സ്കോറും കരസ്ഥമാക്കി.
സയൻസ് വിഭാഗത്തിലെ ടോപ്പർമാർ
സബ്യസാചി ചൗധരി (98.4 ശതമാനം), പ്രണമ്യ (97 ശതമാനം),തനയ് സമീർ അദ്ബെ (96.8 ശതമാനം).
കോമേഴ്സ് ടോപ്പർമാർ
സഞ്ജന കുഴിവയലിൽ പ്രവീൺ (97.4 ശതമാനം), നിധ വില്ലാർവട്ടം റെജി (97.2ശതമാനം), ഉന്നത വൈത്യനാഥൻ (96 ശതമാനം)
ഹ്യുമാനിറ്റീസ് ടോപ്പർമാർ
ഇസ്രാ മുഹമ്മദ് സാദിഖ് ഷെയ്ഖ് (98.4 ശതമാനം) , കീർത്തന അരവിന്ദ്, സഖേദ്കർ ശ്രുതി നാഗരാജ് (96.8ശ തമാനം) എ. ബെനിറ്റ (95.2 ശതമാനം).
വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയവർ: കംപ്യൂട്ടർ സയൻസ്- അഭിനവ് ഗണേഷ് കുമാർ, ദിവ്യ വിനായക ജോതി, മാധവ് മനീഷ് സകി, സയ്യിദ് അസ്ലം, എൻജിനീയറിങ് ഗ്രാഫിക്സ്- അശ്വന്ത് ശിവകുമാർ, മൃണാളി പരാശർ, മനഃശാസ്ത്രം-ആത്മിക സുധൻ, കീർത്തന അരവിന്ദ്, ഇൻഫോർമാറ്റിക്സ് പ്രാക്ടീസ്- ഉന്നത വൈത്യനാഥൻ, വൃന്ദ കേതൻ വാസ, യുംന ഹമീദ്, പെയിൻറിങ്- ഇസ്രാ മുഹമ്മദ് സാദിഖ് ഷെയ്ഖ്, സഖേദ്കർ ശ്രുതി നാഗരാജ്, എന്റർപ്രർഷിപ്പ്-കീർത്തന അരവിന്ദ്.
മറ്റ് വിഷയങ്ങളിലെ ഉന്നത വിജയികൾ: ഫർഹാൻ ഹാഷിം, ഹനീഷ മനീഷ് ചൗള, ഇസ്രാ മുഹമ്മദ് സാദിഖ് ഷെയ്ഖ്, മാധവ് മനീഷ് സാകി, സബ്യസാചി ചൗധരി (ഇംഗ്ലീഷ്), സബ്യസാചി ചൗധരി (ഫിസിക്സ്), പ്രണമ്യ, ഭവി ശ്രീഹർഷ കനഗലം (കെമിസ്ട്രി), ഭവി ശ്രീഹർഷ കാനഗലം (ബയോളജി), സഞ്ജന കുഴിവയലിൽ പ്രവീൺ (സാമ്പത്തികശാസ്ത്രം), ആര്യൻ ശ്രീവാസ്തവ, സുദീപ്തി ജഗദീശൻ (അക്കൗണ്ടൻസി), ഗീതിക മനോജ് നമ്പ്യാർ, സബ്യസാചി ചൗധരി, തനയ് സമീർ അദ്ബെ (ഗണിതം), ആത്മിക സുധൻ, സുദീപ്തി ജഗദീശൻ (ബിസിനസ് സ്റ്റഡീസ്), ഇസ്രാ മുഹമ്മദ് സാദിഖ് ഷെയ്ഖ് (സോഷ്യോളജി), ഫർഹാൻ ഹാഷിം (മാർക്കറ്റിങ്), ദർവ്സിഹ് ദുജ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥിളെ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പൽ പാപ്രി ഘോഷും അഭിനന്ദിച്ചു. വിദ്യാർഥികളെ ഉന്നതിയിലെത്താൻ സഹായിച്ച അധ്യാപകരെയും പിന്തുണ നൽകിയ രക്ഷിതാക്കൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ഇന്ത്യൻ സ്കൂൾ മബേല
മസ്കത്ത്: സി. ബി. എസ്. സി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം പുറത്തുവന്നപ്പോൾ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്കൂൾ മബേല. പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും മികവാർന്ന വിജയം നേടിയാണ് ഉന്നത പഠനത്തിന് അർഹതനേടിയത്. സയൻസ് വിഭാഗത്തിൽ നവനീത് ഗോപാലൻ 98.2 ശതമാനവുമായി ഒന്നാമതെത്തിയപ്പോൾ സയ്യിദ് ഷിഫ തഹസീൻ 95.8 ശതമാനവും അഞ്ജലി ആൻ ജോയ് 95.4 ശതമാനവും നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
സയൻസ് ടോപ്പർമാർ
നവനീത് ഗോപാലൻ, സയ്യിദ് ഷിഫ തഹസീൻ, അഞ്ജലി ആൻ ജോയ്
കൊമേഴ്സിൽ വിഭാഗത്തിൽ താഹ ഗുലാം അബ്ബാസ് 95.8 ശതമാനം,തീക്ഷണ ജോജോ 95.2ശതമാനം, സൈറ ഷമീർ 95ശതമാനം നേടി.
കോമേഴ്സ് ടോപ്പർമാർ
താഹ ഗുലാം അബ്ബാസ്, തീക്ഷണ ജോജോ, സൈറ ഷമീർ
ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഹനിയ ഫൈസൽ അബ്ദുള്ള,വേദ പ്രശാന്ത് എന്നീ വിദ്യാർഥികൾ 96.6ശതമാനം നേടി ഒന്നാമതും ദേവാംഗന ജൂബിഷ് 95.8ശതമാനം, സന സൂഫിയ ഷെയ്ഖ് 91.6ശതമാനം യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
ഹ്യുമാനിറ്റീസ് ടോപ്പർമാർ
ഹനിയ ഫൈസൽ അബ്ദുല്ല,വേദ പ്രശാന്ത്, ദേവാംഗന ജൂബിഷ്, സന സൂഫിയ ഷെയ്ഖ്
പരീക്ഷ എഴുതിയ 127 വിദ്യാർഥികൾ 90 ശതമാനത്തിലധികം മാർക്ക് നേടിയാണ് വിജയം സ്വന്തമാക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (05), കമ്പ്യൂട്ടർ സയൻസ് (01), യോഗ (13), സൈക്കോളജി (02) എന്നീ വിഷയങ്ങളിൽ വിദ്യാർഥികൾ നൂറിൽ നൂറും മാർക്കുനേടി വിജയത്തിളക്കത്തിനു മാറ്റുകൂട്ടി. പത്താം ക്ലാസ് പരീക്ഷ എഴുതിയ 262 വിദ്യാർഥികളും ഉയർന്ന മാർക്ക് കരസ്ഥമാക്കിയാണ് വിജയിച്ചത്. 97.8 ശതമാനം മാർക്ക് നേടി സാധന മലൈരാജ് സ്കൂൾ തലത്തിൽ ഒന്നാമതെത്തിയപ്പോൾ 96.6 ശതമാനം മാർക്ക് നേടി ധാര രാജീവും മിഖൽ മരിയ ജോർജും രണ്ടാമതെത്തി. അസിൻ മരിയ ബെൻ, പ്രണവ് സിദ്ധേഷ്കുമാർ വേലമ്മൽ എന്നിവർ 96.4 ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇന്ത്യൻ സ്കൂൾ മബേല പത്താംക്ലസ് ടോപ്പർമാർ
സാധന മലൈരാജ്, ധാര രാജീവ്, മിഖൽ മരിയ ജോർജ്, അസിൻ മരിയ ബെൻ, പ്രണവ് സിദ്ധേഷ്കുമാർ വേലമ്മൽ
പരീക്ഷ എഴുതിയവരിൽ 63 വിദ്യാർഥികൾ 90 ശതമാനത്തിലധികം മാർക്കോടെയാണ് ഉന്നതപഠനത്തിന് യോഗ്യതനേടിയത്. കൂടാതെ പതിനെട്ട് വിദ്യാർഥികൾ വ്യത്യസ്ത വിഷയങ്ങളിൽ നൂറിൽ നൂറും നേടി സ്കൂളിന്റെ താരങ്ങളായി മാറി. ഗണിതം (01), മലയാളം (01), സംസ്കൃതം (02), അറബിക് (01) ആരോഗ്യസംരക്ഷണം (01), ഇലക്ട്രോണിക്സ് & ഹാർഡ്വെയർ (01), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (01), ഇൻഫർമേഷൻ ടെക്നോളജി (03), ഫിസിക്കൽ ആക്ടിവിറ്റി ട്രെയിനർ (07). ശ്രദ്ധേയനേട്ടം കരസ്ഥമാക്കിയ വിദ്യാർഥികളെയും കൂടാതെ, വിജയം സ്വന്തമാക്കാൻ പിന്തുണ നൽകിയ സ്കൂൾ പ്രിൻസിപ്പലിനെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. വികാസ് റാവു നായിഡു അഭിനന്ദിച്ചു.
ഇന്ത്യൻ സ്കൂൾ ഇബ്രി
ഇബ്രി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലേക്ക് നടത്തിയ പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ ഇബ്രി വിദ്യാർഥികൾ മികച്ച വിജയം കരസ്ഥമാക്കി. പത്താം തരത്തിലും, പ്ലസ് ടുവിലും ആറ് വിദ്യാർഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. പ്ലസ്ടുവിൽ 75 ശതമാനത്തിന്റെയും 89 ശതമാനത്തിന്റെയും ഇടയിൽ 13 വിദ്യാർഥികളും, 60 ശതമാനത്തിന്റെയും 74ശതമാനത്തിനിടയിൽ ഏഴ് വിദ്യാർഥികൾ സ്കോർ ചെയ്തു. സയൻസ് സ്ട്രീമിൽ 94.4 ശതമാനം മാർക്ക് നേടി അഹമ്മദ് സഹീർ ബിലാൽ ഒന്നാം സ്ഥാനവും, 91 ശതമാനം മാർക്ക് നേടി ആദിത്യ വടശ്ശേരി സുരേഷ് രണ്ടാം സ്ഥാനവും, 90.6 ശതമാനം മാർക്ക് നേടി ഫിയാലിൻ ഫ്ലറി മോൻ മൂന്നാം സ്ഥാനവും നേടി.
സയൻസ് ടോപ്പർമാർ
അഹമ്മദ് സഹീർ ബിലാൽ, ആദിത്യ വടശ്ശേരി സുരേഷ്, ഫിയാലിൻ ഫ്ലറി മോൻ
പ്ലസ് ടു വിൽ ഇംഗ്ലീഷിൽ ഫിയാലിൻ ഫ്ലറി മോൻ 96 ശതമാനം, ഫിസിക്സിൽ 95 ശതമാനം, കെമിസ്ട്രി 96 ശതമാനം മാർക്കഎ അഹ്മദ് സഹീർ ബിലാലും, ബയോളജി 92 ശതമാനം ജെസീക്ക ജോസഫ് കാമൻ, അഹമ്മദ് സഹീർ ബിലാലും, ഗണിതത്തിൽ 95 ശതമാനം ഷേയ്ക്ക് ആയിഷ ഫാത്തിമയും, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ് 99 ശതമാനം മാർക്ക് നേടി അഹമ്മദ് സഹീർ ബിലാലും മികച്ച പ്രകടനം കാഴ്ചവെച്ചു. പത്താം തരത്തിൽ 95.8 ശതമാനം മാർക്ക് നേടി വൃദിക സിങ് ഒന്നാം സ്ഥാനവും, 94.6 മാർക്ക് നേടി ജിനീഷ് ബ്ലെസ്സി രണ്ടും 90.6 മാർക്കുമായി സ്നേഹ സാറാ അബ്രഹാം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പത്താം ക്ലാസ് ടോപ്പർമാർ
വൃദിക സിങ്, ജിനീഷ് ബ്ലെസ്സി, സ്നേഹ സാറാ അബ്രഹാം
പത്താം തരത്തിൽ ഇംഗ്ലീഷിൽ 96 ശതമാനം മാർക്ക് നേടി ലുബ്നയും, മലയാളത്തിൽ 99 ശതമാനം മാർക്ക് നേടി വൈഷ്ണവ് സുഭാഷ് കുമാറും ഹിന്ദിയിൽ 93 ശതമാനം , ഗണിതം 96 ശതമാനം, സയൻസ് 99 ശതമാനം, സോഷ്യൽ സയൻസ് 99 ശതമാനവും മാർക്ക് നേടി വൃദിക സിങ ഒന്നാം സ്ഥാനം നേടി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും, രക്ഷിതാക്കളെയും പ്രിൻസിപ്പലും, സ്കൂൾ മാനേജ്മെന്റും അഭിനന്ദിച്ചു. മികച്ച വിജയത്തിനായി വിദ്യാർഥികൾക്ക് കൃത്യമായ പരിശീലനം നൽകുന്നതിന് അധ്യാപകരും മാനേജ്മെന്റും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

