സി.ബി.എസ്.ഇ ചെസ് ടൂർണമെന്റ്; മസ്കത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിക്ക് സ്വർണമെഡൽ
text_fieldsഷൈബി ബിനോജിനെ കേരള വിങ് കോ കൺവീനർ നിതീഷ് കുമാർ ആദരിക്കുന്നു
മസ്കത്ത്: പഞ്ചാബിലെ ചണ്ഡിഗഢിൽ നടന്ന സി.ബി.എസ്.ഇ അണ്ടർ 17 ചെസ് ടൂർണമെന്റിൽ ഇന്ത്യൻ സ്കൂൾ മസ്കത്തിലെ വിദ്യാർഥിനി ഷൈബി ബിനോജ് സ്വർണമെഡൽ നേടി. ഷൈബി ബിനോജിനെ കേരള വിങ് കോകൺവീനർ നിതീഷ് കുമാർ ഉപഹാരം നൽകി ആദരിച്ചു. കേരള വിങ് പ്രവർത്തകരായ രെജു മരക്കാത്ത്, അനു ചന്ദ്രൻ, സുനിൽ കുമാർ, ശ്രീജ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
മൂന്നാം ക്ലാസ് മുതലാണ് ഷൈബി ബിനോജ് ചെസ് പരിശീലിച്ചുതുടങ്ങിയത്. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിൽ നടന്ന ടൂർണമെന്റിലും ആദ്യ സ്ഥാനങ്ങളിൽ എത്തിയിരുന്നു. ഈ ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് ഈ ഒമ്പതാം ക്ലാസുകാരി. പിതാവ്: ബിനോജ്. മാതാവ്: ഷൈനി. സഹോദരൻ: ഷൈബിൻ.

