സി.ബി.എസ്.ഇ 12ാം ക്ലാസ്: നൂറുശതമാനം വിജയവുമായി ഇബ്രി ഇന്ത്യൻ സ്കൂൾ
text_fieldsസ്കൂൾ ടോപ്പർമാർമാരായി കിഷോർ ബാലാജി, വിശ്വ രവീന്ദ്രൻ, അലീഷ ബുഖാരി
ഇബ്രി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ ഇബ്രി ഇന്ത്യൻ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും 60 ശതമാനത്തിലധികം മാർക്ക് നേടി നൂറുമേനി വിജയം കൈവരിച്ചു. നാല് വിദ്യാർഥികൾ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയപ്പോൾ, എട്ട് വിദ്യാർഥികൾ 75-90 ശതമാനം മാർക്ക് കരസ്ഥമാക്കി. ഒമ്പത് വിദ്യാർഥികൾ 60-74 ശതമാനം മാർക്ക് സ്വന്തമാക്കി.
96.8 ശതമാനം മാർക്ക് നേടി കിഷോർ ബാലാജി സെന്തിൽ കുമാർ ഒന്നാം സ്ഥാനത്തെത്തി. 95.6 ശതമാനം മാർക്കുമായി വിശ്വ രവീന്ദ്രൻ രണ്ടാം സ്ഥാനവും 94.2 ശതമാനം മാർക്കുമായി നേടി അലീഷ ബുഖാരി മൂന്നാംസ്ഥാനവും 90.2 ശതമാനം മാർക്ക് നേടി സോഫിയ സൂസൻ തോമസ് നാലാം സ്ഥാനവും കരസ്ഥമാക്കി.
അലീഷ ബുഖാരി (ഇംഗ്ലീഷ് 98 ശതമാനം), കിഷോർ കുമാർ പ്രസന്ന വെങ്കടേഷ്, അലീഷ ബുഖാരി, കിഷോർ ബാലാജി സെന്തിൽ കുമാർ, വിശ്വ രവീന്ദ്രൻ (ഫിസിക്സ് 95), കിഷോർ ബാലാജി സെന്തിൽ കുമാർ (കെമിസ്ട്രി 100), സോഫിയ സൂസൻ തോമസ് (ബയോളജി 93), കിഷോർ ബാലാജി സെന്തിൽ കുമാർ (ഗണിതം 95), വിശ്വ രവീന്ദ്രൻ (ഇൻഫർമാറ്റിക്സ് പ്രാക്ടീസസ് 99) എന്നിവർ വിവിധ വിഷയങ്ങളിൽ ഒന്നാം സ്ഥാനം നേടി.
വിദ്യാർഥികൾ നേടിയ ഉജ്ജ്വലമായ വിജയം കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ്. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പ്രിൻസിപ്പലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും അഭിനന്ദിച്ചു.

