സി.ബി.എസ്.ഇ പത്താം ക്ലാസ്: ഒമാനില്‍ ഒന്നാമതെത്തി മബേല ഇന്ത്യൻ സ്കൂളിലെ അക്ഷയ അളകപ്പന്
text_fieldsഅക്ഷയ അളകപ്പന് , ഭാര്‍ഗവി വൈദ്യ, അനിരുദ്ധ കൃഷ്ണേന്ദ്ര മുല്‍ഗുണ്ട്
മസ്കത്ത്: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചപ്പോള്‍ മബേല ഇന്ത്യന്‍ സ്കൂളിലെ അക്ഷയ അളകപ്പന് 98.8 ശതമാനം മാര്‍ക്ക് നേടി ഒമാന്‍ തലത്തില്‍ ഒന്നാമതെത്തി അഭിമാനനേട്ടം സ്വന്തമാക്കി.98.6 ശതമാനം മാര്‍ക്ക് നേടി ഭാര്‍ഗവി വൈദ്യ ഒമാന്‍ തലത്തില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി മബേല ഇന്ത്യന്‍ സ്കൂളിന്റെ യശസ്സു യര്‍ത്തി. 98.2 ശതമാനം മാര്‍ക്ക് നേടിയ അനിരുദ്ധ കൃഷ്ണേന്ദ്ര മുല്‍ഗുണ്ട് സ്കൂള്‍ തലത്തില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.
പരീക്ഷ എഴുതിയ 262 വിദ്യാർഥികളും ഉയര്‍ന്ന മാര്‍ക്ക് സ്വന്തമാക്കിയത് വിജയത്തിളക്കത്തിന് മാറ്റുകൂട്ടി. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 72 വിദ്യാര്‍ഥികള്‍ 90 മാര്‍ക്കിന് മുകളില്‍ നേട്ടം സ്വന്തമാക്കിയപ്പോള്‍, 80 വിദ്യാര്‍ഥികള്‍ 80നും 90നും ഇടയില്‍ മാര്‍ക്ക് കരസ്ഥമാക്കി. 58 വിദ്യാര്‍ഥികള്‍ 70നും 80നും ഇടയില്‍ മാര്‍ക്ക് നേടിയാണ് ഉന്നതപഠനത്തിന് അര്‍ഹരായത്.
വിവിധ വിഷയങ്ങളില്‍ ഉയര്‍ന്നമാര്‍ക്ക് നേടിയവര്‍: ഇംഗ്ലീഷ്: ഭാര്‍ഗവി വൈദ്യ (99 മാര്‍ക്ക്), കണക്ക്: നൂറില്‍ നൂറുമാര്‍ക്കും നേടിയവര്‍: ഭാര്‍ഗവി വൈദ്യ, റൂബന്‍ അമല ചന്ദ്രന്, പാർഥിവ് രവീന്ദ്രന്, മലയാളം നൂറില്‍ നൂറുമാര്‍ക്കും നേടിയവര്‍: അഭിഷേക് ദീപക്, ആത്മജ അരുണ്‍, ഗ്രീഷ്മ ഗിരീഷ്, മരിയ പിന്റോ, പാർഥിവ് രവീന്ദ്രന്, കൃപ എല്‍സ വിനു, ഫാത്തിമ സന, മെര്ലിന് മരിയ പ്രദീപ്, ശ്രാവണ എസ്.നായര്‍. അറബിക് നൂറില്‍ നൂറുമാര്‍ക്കും നേടിയവര്‍: അമാന്‍ ഖാലിദ്, യോസ്റ്റിന
സംസ്കൃതം: നൂറില്‍ നൂറുമാര്‍ക്കും നേടിയവര്‍: അക്ഷയ അളകപ്പന്, അനിരുദ്ധ കൃഷ്ണേന്ദ്ര മുല്‍ഗുണ്ട്, സയന്‍സ്: അക്ഷയ അളകപ്പന്, അമാന്‍ ഖാലിദ് (99 മാര്‍ക്ക്), സോഷ്യല്‍സയന്‍സ്: അനിരുദ്ധ കൃഷ്ണേന്ദ്ര മുല്‍ഗുണ്ട്,, അഭിനന്ദ് കൃഷ്ണദാസ്, സായ് ജനനി സുബരാമന്, ജൂഡ് ഷാജി ജോസഫ് (99 മാര്‍ക്ക്),ഇന്‍ഫര്‍മേഷന്‍ ടെക്നോളജി: മറിയം മുസ്തഫ (98 മാര്‍ക്ക്)
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: അക്ഷയ അളകപ്പന്, നേത്ര ആനന്ദ്, ഭാര്‍ഗവി വൈദ്യ, അഭിനന്ദ് കൃഷ്ണദാസ്, ജോഷിറ്റ ഗ്ലാഡിസ്, അഭിഷേക് ദീപക്, ഗ്രീഷ്മ ഗിരീഷ് (99 മാര്‍ക്ക്), ഫിസിക്കല്‍ ആക്ടിവിറ്റി ട്രെയ്നര്‍: ദേവകി കൃഷ്ണ (99 മാര്‍ക്ക്)
ഹെല്‍ത്ത് കെയര്‍: ഫാത്തിമ സന, മെര്ലിന് മറിയ പ്രദീപ് (99 മാര്‍ക്ക്). മികച്ച വിജയം സ്വന്തമാക്കിയ എല്ലാ വിദ്യാർഥികളെയും സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷമീമ് ഹുസൈന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. പര്‍വീണ്‍ കുമാര്‍ എന്നിവര്‍ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

