ജനാധിപത്യ അട്ടിമറിക്കെതിരെ ജാഗ്രത വേണം- ചർച്ച സംഗമം
text_fieldsവെൽഫെയർ സലാലയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ചർച്ച സംഗമം
സലാല: ജനാധിപത്യ അട്ടിമറിക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പ്രവാസി വെൽഫെയർ സലാലയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ചർച്ച സംഗമം ആഹ്വാനം ചെയ്തു.
ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഐഡിയൽ ഹാളിൽ ‘പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചർച്ച സംഗമം ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുന്നതായി. വോട്ട് കൊള്ളയും വോട്ടവകാശം നിഷേധിക്കലും ബുൾഡോസർരാജും കൂട്ട കുടിയിറക്കലുകളും ചർച്ചയായി. പരിപാടിയിൽ സ്വാതന്ത്ര സമര സേനാനികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ഭരണഘടന ശില്പികളെ പരിചയപ്പെടുത്തുന്ന വിഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു.
ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കോ. കൺവീനർ എം.കെ. ഷജീൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ലോക കേരള സഭ അംഗം പവിത്രൻ കാരായി, ഐ.എം.ഐ പ്രസിഡൻറ് കെ. ഷൗക്കത്തലി മാസ്റ്റർ, സർഗവേദി കൺവീനർ സിനു മാസ്റ്റർ, ഡോ. നദീജ സലാം, ശ്രീവിദ്യ ശ്രീജി തുടങ്ങിയവർ സംബന്ധിച്ചു.
വഹീദ് ചേന്ദമംഗലൂർ ചർച്ച നിയന്ത്രിച്ചു. സാജിത ഹഫീസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. രവീന്ദ്രൻ നെയ്യാറ്റിൻകര സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തസ്രീന ഗഫൂർ സ്വാഗതവും സജീബ് ജലാൽ നന്ദിയും പറഞ്ഞു. സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് പായസവിതരണവും നടന്നു. ഫഹദ് സലാം, സബീർ പി.ടി, ഷാജി കമൂന, മുസ്തഫ പൊന്നാനി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

