Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാതോലിക്ക ബാവക്ക്...

കാതോലിക്ക ബാവക്ക് സ്വീകരണം നൽകി

text_fields
bookmark_border
കാതോലിക്ക ബാവക്ക് സ്വീകരണം നൽകി
cancel
camera_alt

ഒമാനിലെത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് മസ്കത്ത് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണം

Listen to this Article

മസ്കത്ത്: ഒമാനിലെത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് മസ്കത്ത് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ പരമ്പരാഗത സ്വീകരണം നൽകി. കത്തിച്ച മെഴുകുതിരികൾ, മുത്തുക്കുടകൾ, സഭാ പതാക എന്നിവ വഹിച്ച് പ്രാർഥന മന്ത്രങ്ങളോടെയും സ്വീകരണ ഗാനങ്ങളോടെയുമാണ് വിശ്വാസികൾ വലിയ ഇടയനെ സ്വീകരിച്ചത്. സന്ധ്യാനമസ്കാരത്തിന് ശേഷം നവീകരിച്ച ചാപ്പലിന്റെ കൂദാശ ബാവ നിർവഹിക്കുകയും വിശ്വാസികളെ ആശീർവദിക്കുകയും ചെയ്തു. നാളെ രാവിലെ സെന്റ് തോമസ് ചർച്ചിൽ നടക്കുന്ന വിശുദ്ധ കുർബാനക്ക് കാർമികത്വം വഹിക്കും. തുടർന്ന് കാതോലിക്ക ദിനാചരണത്തിൽ സന്ദേശം നൽകുകയും ചെയ്യും. ഈ വർഷത്തെ വിശുദ്ധ വാര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്ന ബാവ ഇടവകയും ആത്മീയ സംഘടനകളും ഒരുക്കുന്ന വിവിധ പരിപാടികളിൽ പ്രഭാഷണം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:catholic bava
News Summary - Catholic Bava reception was given by the
Next Story