Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാ​റ്റ​ര്‍ പി​ല്ല​ര്‍...

കാ​റ്റ​ര്‍ പി​ല്ല​ര്‍ ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റ് നാ​ളെ

text_fields
bookmark_border
Gulf Twenty20 cricket
cancel

മ​സ്‌​ക​ത്ത്: കാ​റ്റ​ര്‍ പി​ല്ല​ര്‍ ക്രി​ക്ക​റ്റ് ടീ​മി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത് ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റ് സി.​എ.​ടി ക​പ്പ് വെ​ള്ളി​യാ​ഴ്ച ഗാ​ല​യി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ഒ​മാ​നി​ലെ പ്ര​മു​ഖ​രാ​യ 16 ടീ​മു​ക​ള്‍ മാ​റ്റു​ര​ക്കും. എ​ന്നും വ്യ​ത്യ​സ്ത​ത​ക​ള്‍കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​വാ​റു​ള്ള സി.​എ.​ടി ക​പ്പ് ടൂ​ര്‍ണ​മെ​ന്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വ​ലി​യ താ​ൽ​പ​ര്യ​മാ​ണ് മ​റ്റ് ടീ​മു​ക​ളി​ല്‍ കാ​ണി​ക്കു​ന്ന​തെ​ന്ന് കാ​റ്റ​ര്‍പി​ല്ല​ര്‍ ക്രി​ക്ക​റ്റ് ബോ​ര്‍ഡ് അം​ഗം സു​നീ​ഷ് പ​റ​ഞ്ഞു.

ടൂ​ര്‍ണ​മെ​ന്റി​നു മു​ന്നോ​ടി​യാ​യി മു​ഴു​വ​ന്‍ ടീം ​മാ​നേ​ജ​ര്‍മാ​രെ​യും ക്യാ​പ്റ്റ​ന്മാ​രെ​യും ഉ​ള്‍പ്പെ​ടു​ത്തി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന യോ​ഗ​ത്തി​ലും തു​ട​ര്‍ന്ന് ന​ട​ന്ന ഫി​ക്‌​സ്ച​ര്‍ ഡ്രോ​യി​ലും ട്രോ​ഫി അ​വ​ത​ര​ണ​ത്തി​ലും എ​ല്ലാ ടീ​മു​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി. കാ​റ്റ​ര്‍ പി​ല്ല​ര്‍ ക്രി​ക്ക​റ്റ് ബോ​ര്‍ഡ് അം​ഗം മീ​ര​ജ്, സ​ലീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. പു​തു​മ​യാ​ര്‍ന്ന രീ​തി​യി​ല്‍ ആ​യി​രി​ക്കും ടൂ​ര്‍ണ​മെ​ന്റ് ന​ട​ത്ത​പ്പെ​ടു​ക എ​ന്നും ടീം ​മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു. ടൂ​ര്‍ണ​മെ​ന്റ് മി​ക​ച്ച അ​നു​ഭ​വ​മാ​ക്കു​ന്ന​തി​ന് കാ​റ്റ​ര്‍ പി​ല്ല​ര്‍ ടീ​മി​ലെ ഓ​രോ അം​ഗ​ങ്ങ​ളും ദി​വ​സ​ങ്ങ​ളാ​യി ക​ഠി​ന​പ്ര​യ​ത്‌​ന​ത്തി​ലാ​ണെ​ന്നും ടീം ​മാ​നേ​ജ​ര്‍ മീ​ര​ജ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket TournamentCater Pillar
News Summary - Cater Pillar Cricket Tournament Tomorrow
Next Story