Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാ​റ്റ​ര്‍ പി​ല്ല​ര്‍...

കാ​റ്റ​ര്‍ പി​ല്ല​ര്‍ ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റ്: കാ​റ്റ് ക​പ്പ് 2023 അ​സ്ഫ​ന്തി​യാ​റി​ന്

text_fields
bookmark_border
കാ​റ്റ​ര്‍ പി​ല്ല​ര്‍ ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റ്: കാ​റ്റ് ക​പ്പ് 2023 അ​സ്ഫ​ന്തി​യാ​റി​ന്
cancel
camera_alt

‘കാ​റ്റ് ക​പ്പ് 2023 ’ടൂ​ര്‍ണ​മെ​ന്റി​ല്‍ ജേ​താ​ക്ക​ളാ​യ അ​സ്ഫ​ന്തി​യ​ര്‍ ഇ​ല​വ​ന്‍

മ​സ്‌​ക​ത്ത്: കാ​റ്റ​ര്‍ പി​ല്ല​ര്‍ ക്രി​ക്ക​റ്റ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച എ.​എ​ല്‍.​ടി അ​ബ്ദു​ല്‍ല​ത്തീ​ഫ് ട്രേ​ഡി​ങ്​ ആ​ൻ​ഡ്​ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ക​മ്പ​നി ‘കാ​റ്റ് ക​പ്പ് 2023 ’ടൂ​ര്‍ണ​മെ​ന്റി​ല്‍ അ​സ്ഫ​ന്തി​യ​ര്‍ ഇ​ല​വ​ന്‍ ജേ​താ​ക്ക​ളാ​യി. ക​ലാ​ശ​ക്ക​ളി​യി​ൽ സു​മു​ഖാ​സ് 1983 ഇ​ല​വ​നെ 10 റ​ൺ​സി​നാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ആ​ദ്യം ബാ​റ്റ്​ ചെ​യ്ത അ​സ്ഫ​ന്തി​യാ​ര്‍ ഇ​ല​വ​ന്‍ അ​ഞ്ച് ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 63 റ​ൺ​സ് നേ​ടി. ഉ​മ​ർ 12 പ​ന്തി​ല്‍ 29 റ​ണ്‍സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ സു​മു​ഖാ​സ് 1983 ഇ​ല​വ​ന് അ​ഞ്ച് ഓ​വ​റി​ല്‍ 54 റ​ൺ​സ്​ എ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളു. എ​ട്ട് പ​ന്തി​ല്‍ 21 റ​ണ്‍സെ​ടു​ത്ത ഗൗ​ര​വ് കാ​ഞ്ച​നും 13 പ​ന്തി​ല്‍ 16 റ​ണ്‍സെ​ടു​ത്ത അസറും മികച്ച പോ​രാ​ട്ടം ന​ട​ത്തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

ഫൈ​ന​ലി​ലെ മാ​ന്‍ ഓ​ഫ് ദി ​മാ​ച്ചാ​യി അ​സ്ഫ​ന്തി​യാ​റി​ലെ ഉ​മ​റി​നെ​യും ടൂ​ര്‍ണ​മെ​ന്റി​ലെ മാ​ന്‍ ഓ​ഫ് ദി ​സീ​രീ​സാ​യും മി​ക​ച്ച ബൗ​ള​റാ​യും സു​മു​ഖ​യു​ടെ ജി​തേ​ഷ് പൂ​ജാ​രി​യെ​യും സു​മു​ഖ​യു​ടെ ത​ന്നെ അ​സ​റി​നെ ടൂ​ര്‍ണ​മെ​ന്റി​ലെ മി​ക​ച്ച ബാ​റ്റ​റാ​യും തി​ര​ഞ്ഞെ​ടു​ത്തു.

മ​സ്‌​ക​ത്തി​ലെ പ്ര​മു​ഖ 16 ടീ​മു​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി ന​ട​ത്തി​യ ടൂ​ര്‍ണ​മെ​ന്റി​ലെ ഓ​രോ മ​ത്സ​ര​ങ്ങ​ളും വ​ള​രെ വാ​ശി​യേ​റി​യ​താ​യി​രു​ന്നു. ബോ​ബ്ബി​ന്‍, കാ​റ്റ​ര്‍ പി​ല്ല​ര്‍ ക്രി​ക്ക​റ്റ് ക്ല​ബ് ബോ​ര്‍ഡ് അം​ഗ​ങ്ങ​ളാ​യ മീ​ര​ജ്, സ​ലീ​ഷ്, സു​നീ​ഷ്, ജോ​ബി, ഗോ​കു​ല്‍, സു​ശീ​ല​ന്‍, പാ​ത്തും, സേ​വി​യ​ര്‍, രാ​കേ​ഷ് ബി​ജേ​ഷ്, ലി​ജോ എ​ന്നി​വ​ര്‍ മ​റ്റ് വ്യ​ക്തി​ഗ​ത സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ടൂ​ര്‍ണ​മെ​ന്റി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ള്‍ക്കും ടൂ​ര്‍ണ​മെ​ന്റി​നോ​ട് സ​ഹ​ക​രി​ച്ച എ​ല്ലാ സ്‌​പോ​ണ്‍സ​ര്‍മാ​ര്‍ക്കും ടീം ​മാ​നേ​ജ​ര്‍ മീ​ര​ജ്, സ​ലീ​ഷ് എ​ന്നി​വ​ര്‍ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket TournamentCAT Cup
News Summary - Cater Pillar Cricket Tournament: CAT Cup 2023 for Asfantiyar
Next Story