കാലാവധി കഴിഞ്ഞ പെയിന്റുകൾ പിടികൂടി
text_fieldsകാലാവധി കഴിഞ്ഞ പെയിന്റുകൾ ഉപ ഭോക്തൃ സംരക്ഷണ അതോറിറ്റി പിടികൂടിപ്പോൾ
മസ്കത്ത്: കാലാവധി കഴിഞ്ഞ പെയിന്റുകൾ ദഖിലിയ ഗവർണറേറ്റിൽനിന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പിടിച്ചെടുത്തു. ഗവർണറേറ്റിലെ കടകളിലും വാണിജ്യ കേന്ദ്രങ്ങളിലും നടത്തിയ പതിവ് പരിശോധനക്കിടെയാണ് സി.പി.എയുടെ ജുഡീഷ്യൽ ഉദ്യോഗസ്ഥർ കാലാവധി കഴിഞ്ഞ 350 പെയിന്റുകൾ പിടിച്ചെടുത്തത്. സാധനങ്ങൾ കണ്ടുകെട്ടി. 1,091 റിയാൽ വിലമതിക്കുന്നതാണ് പെയിന്റ് ഉൽപ്പന്നങ്ങളെന്ന് അധികൃതർ അറിയിച്ചു. വിപണികൾ നിരീക്ഷിക്കുന്നതിനും ഉപഭോക്താക്കൾക്ക് ദോഷകരമായ രീതികൾ ചെറുക്കുന്നതിനും അനധികൃത ഉൽപ്പന്നങ്ങളുടെ വ്യാപനം തടയുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശോധന. എല്ലാ വ്യാപാരികളും നിയമ, നിയന്ത്രണ, നിയമനിർമ്മാണ ആവശ്യകതകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അതോറിറ്റിയുമായി നിരന്തരം ആശയവിനിമയം നടത്തമെന്നും വിപണികളിലെ പുതിയ നിയന്ത്രണ തീരുമാനങ്ങളെക്കുറിച്ച് അപ്ഡേറ്റ് ചെയ്യമെന്നും സി.പി.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

