ഒമാനിലെ സർക്കാർ ആശുപത്രികൾ പൂർണമായി കാഷ്ലെസ് ആകുന്നു
text_fieldsമസ്കത്ത്: രാജ്യത്തെ സർക്കാർ ആശുപത്രികൾ പൂർണമായി കാഷ്ലെസ് ആകാൻ ഒരുങ്ങുന്നു. അടുത്ത വർഷം ജനുവരി ഒന്നുമുതൽ പണമിടപാടുകൾ പൂർണമായി നിർത്തലാക്കുമെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. ആശുപത്രികളിലെ എല്ലാത്തരം ഫീസുകളും അടക്കേണ്ട മറ്റു തുകകളും ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേന വേണം അടക്കാൻ. ആശുപത്രികളിൽ എത്തുന്ന രോഗികൾ കാർഡ് െകാണ്ടുവരാൻ മറക്കരുതെന്നും മന്ത്രാലയം വക്താവ് ഒാർമിപ്പിച്ചു.
രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിൽ ഇ-ഗവൺമെൻറ് സേവനം പൂർണമായും നടപ്പിൽവരുത്തുന്നതിെൻറ ഭാഗമായാണ് ആശുപത്രികളിലെ ‘കാഷ്ലെസ്’ സംവിധാനം. ആദ്യപടിയെേന്നാണം കഴിഞ്ഞവർഷം ഒക്ടോബർ മുതൽ ആശുപത്രികളിൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് പേയ്മെൻറ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതിനൊപ്പം പണം അടക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. ഇൗ സൗകര്യമാണ് അടുത്ത ജനുവരി മുതൽ പൂർണമായി എടുത്തുകളയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
