സൂക്ഷിക്കുക; വാദിയിൽ പിച്ചൊരുക്കിയാൽ പ്രതിയാകും
text_fieldsമസ്കത്ത്: ചൂടുമാറി തണുപ്പുകാലമാകുമ്പോൾ വാദികളിലും ഒഴിഞ്ഞപ്രദേശങ്ങളിലും മറ്റും ക്രിക്കറ്റ് കളിക്കുന്നവർ ഒമാനിലെ പതിവുകാഴ്ചയാണ്.മലയാളികളടക്കമുള്ള ഇന്ത്യസൂക്ഷിക്കുക; വാദിയിൽ പിച്ചൊരുക്കിയാൽ പ്രതിയാകും.മസ്കത്ത്: ചൂടുമാറി തണുപ്പുകാലമാകുമ്പോൾ വാദികളിലും ഒഴിഞ്ഞപ്രദേശങ്ങളിലും മറ്റും ക്രിക്കറ്റ് കളിക്കുന്നവർ ഒമാനിലെ പതിവുകാഴ്ചയാണ്.മലയാളികളടക്കമുള്ള ഇന്ത്യക്കാരും പാകിസ്താനികളും ബംഗ്ലാദേശികളും ശ്രീലങ്കക്കാരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഇവർക്കെതിരെ കർശന മുന്നറിയിപ്പുമായി എത്തുകയാണ് മസ്കത്ത് നഗരസഭ.
വാദികൾ, ഒഴിഞ്ഞപ്രദേശങ്ങൾ, 'കച്ച' സ്ഥലങ്ങൾ, കടൽതീരങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയിടങ്ങളിൽ അനുമതിയില്ലാതെ ഏതെങ്കിലും തരത്തിലുള്ള നിർമാണപ്രവൃത്തികളോ മറ്റോ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഒഴിഞ്ഞസ്ഥലത്ത് ക്രിക്കറ്റ് പിച്ചൊരുക്കിയതിന്റെ ചിത്രം പങ്കിട്ടാണ് മസ്കത്ത് നഗരസഭ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി വാദികളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും ഇത്തരം പിച്ചുകളും മറ്റു വിനോദസംവിധാനങ്ങളും നിർമിക്കുന്നത് വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണിത്. മുൻകൂർ അനുമതി ഉറപ്പുവരുത്താതെ ഇവ നിർമിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ആവർത്തിക്കുന്നു.അതേസമയം, രാജ്യത്ത് ചൂടുമാറി തണുപ്പെത്തിത്തുടങ്ങിയതോടെ പൊതുയിടങ്ങളിൽ വിനോദത്തിനും വ്യായാമത്തിനുമെത്തുന്നവരുടെ എണ്ണം വർധിച്ചുവരുകയാണ്.ക്കാരും പാകിസ്താനികളും ബംഗ്ലാദേശികളും ശ്രീലങ്കക്കാരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഇവർക്കെതിരെ കർശന മുന്നറിയിപ്പുമായി എത്തുകയാണ് മസ്കത്ത് നഗരസഭ.
വാദികൾ, ഒഴിഞ്ഞപ്രദേശങ്ങൾ, 'കച്ച' സ്ഥലങ്ങൾ, കടൽതീരങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയിടങ്ങളിൽ അനുമതിയില്ലാതെ ഏതെങ്കിലും തരത്തിലുള്ള നിർമാണപ്രവൃത്തികളോ മറ്റോ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഒഴിഞ്ഞസ്ഥലത്ത് ക്രിക്കറ്റ് പിച്ചൊരുക്കിയതിന്റെ ചിത്രം പങ്കിട്ടാണ് മസ്കത്ത് നഗരസഭ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി വാദികളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും ഇത്തരം പിച്ചുകളും മറ്റു വിനോദസംവിധാനങ്ങളും നിർമിക്കുന്നത് വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണിത്. മുൻകൂർ അനുമതി ഉറപ്പുവരുത്താതെ ഇവ നിർമിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ആവർത്തിക്കുന്നു.അതേസമയം, രാജ്യത്ത് ചൂടുമാറി തണുപ്പെത്തിത്തുടങ്ങിയതോടെ പൊതുയിടങ്ങളിൽ വിനോദത്തിനും വ്യായാമത്തിനുമെത്തുന്നവരുടെ എണ്ണം വർധിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

