കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
text_fieldsസലാല ഐഡിയൽ ഹാളിൽ നടന്ന കരിയർ ഗൈഡൻസ്
ക്ലാസിൽനിന്ന്
സലാല: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സലാലയിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. സിജിയുടെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി സിജി ഡേയോടനുബന്ധിച്ചാണ് പരിപാടിയൊരുക്കിയത്. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ ‘കരിയർ ഗൈഡസിന്റെ ഉദ്ദേശ്യവും പാതയും’ എന്ന വിഷയത്തിൽ വിദ്യാഭ്യാസ വിചക്ഷണൻ ഡോ. വി.എസ്. സുനിൽ സംസാരിച്ചു. ‘രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയം’ എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് ഫാത്തിമ കെ. സംവദിച്ചു. സിജി സലാല ചാപ്റ്റർ ചെയർമാൻ കെ. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. ഷാജിദ് എം., ശിഹാബ് കാളികാവ്, മുനീർ ഇ.എം എന്നിവർ സംസാരിച്ചു. നിരവധി വിദ്യാർഥികളും രക്ഷിതാക്കളും സംബന്ധിച്ചു. ഷൗക്കത്ത്, മുനവ്വിർ, നൗഷാദ് മൂസ, റിസാൻ മാസ്റ്റർ, ഷൗക്കത്തലി, ഫിറോസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

