ഇന്ത്യൻ സ്കൂൾ ദാർസൈത്തിൽ കരിയർ ഗൈഡൻസ് സെൽ
text_fieldsഇന്ത്യൻ സ്കൂൾ ദാർസൈത്തിലെ കരിയർ ഗൈഡൻസ് സെല്ലിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: വിദ്യാർഥികൾക്ക് തൊഴിൽ-പഠന മേഖലയിൽ വഴി കാട്ടുന്നതിനായി ഇന്ത്യൻ സ്കൂൾ ദാർസൈത്തിൽ കരിയർ ഗൈഡൻസ് സെല്ലിന് തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി വൈസ് പ്രസിഡൻറും അക്കാദമിക് സബ്കമ്മിറ്റി തലവനുമായ ഷാലിമാർ മൊയ്തീൻ മുഖ്യാതിഥിയായി. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് വിജയ് ശരവണൻ ശങ്കരൻ സംബന്ധിച്ചു. കരിയർ ഗൈഡൻസ് സെല്ലിന്റെ പ്രവർത്തനവും ലക്ഷ്യങ്ങളെയും കുറിച്ച് കോർഡിനേറ്റർ ഡോ. നിതാ ജോസഫ് വിശദീകരിച്ചു.
സംരംഭകത്വ നൈപുണ്യത്തെക്കുറിച്ചും മറ്റും ഷാലിമാർ മൊയ്തീൻ സംസാരിച്ചു. വിദ്യാർഥികൾക്ക് വൈവിധ്യമാർന്ന കരിയർ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുമുള്ള വിഭവങ്ങളും പിന്തുണയും നൽകാനാണ് കരിയർ ഗൈഡൻസ് സെല്ലിലൂടെ ലക്ഷ്യമിടുന്നത്. വ്യക്തിഗത മാർഗനിർദേശത്തിന് പുറമേ ലോകമെമ്പാടുമുള്ള സർവകലാശാലകളുടെയും കോളജുകളിലെയും വിവരങ്ങൾ മറ്റും നൽകുന്നതിന് സ്കൂൾ വെബ്സൈറ്റിൽ ഒരു വിഭാഗവും ഇതിനായി ഒരുക്കും. പ്രിൻസിപ്പൽ അമർ ശ്രീവാസ്തവ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഷംഷാദ് ഹംസ നന്ദിയും പറഞ്ഞു.

