കെയർ ഫോർ കേരള: ബാബിൽ ഗ്രൂപ് 10 ലക്ഷം നൽകി
text_fieldsകെയർ ഫോർ കേരള പദ്ധതിയിലേക്ക് ബാബിൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ എസ്.എം. ബഷീർ 10 ലക്ഷം രൂപയുടെ ചെക്ക് നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടർ പി.എം. ജാബിറിന് കൈമാറുന്നു
മസ്കത്ത്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് അവശ്യ മെഡിക്കൽ സാധനങ്ങൾ എത്തിക്കാനായി ഒമാനിലെ പ്രവാസി മലയാളികൾ ആരംഭിച്ച കെയർ ഫോർ കേരള പദ്ധതിക്ക് ബാബിൽ ഗ്രൂപ് 10 ലക്ഷം നൽകി.
ഒമാനിലെ പ്രവാസി വ്യവസായ പ്രമുഖനായ ബാബിൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ എസ്.എം. ബഷീർ 10 ലക്ഷം ഇന്ത്യൻ രൂപയുടെ ചെക്ക് സി.എം. നജീബിെൻറയും ടി.സി. റഹീമിെൻറയും സാന്നിധ്യത്തിൽ നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടർ പി.എം. ജാബിറിന് കൈമാറി.
കെയർ ഫോർ കേരള സഹായത്തിെൻറ ആദ്യ ഗഡുവായി 25 ഓക്സിജൻ സിലിണ്ടറുകൾ കേരള മെഡിക്കൽ സർവിസ് കോർപറേഷനിലേക്ക് നോർക്കയുമായി സഹകരിച്ച് ഇതിനകം അയച്ചിട്ടുണ്ട്.
മികച്ച സഹകരണമാണ് പ്രവാസികളിൽനിന്ന് കെയർ ഫോർ കേരള ടീമിന് ലഭിച്ചുകൊണ്ടിരിക്കുന്നെതന്ന് സംഘാടകർ അറിയിച്ചു.സംരംഭവുമായി സഹകരിക്കുവാൻ താൽപര്യമുള്ളവർക്ക് rkahelplineoman@gmail.com എന്ന മെയിലിലോ +968 99335751 എന്ന വാട്സ്ആപ് നമ്പറിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

