കെയർ 24 ഗാലയിൽ പുതിയ പുനരധിവാസ കേന്ദ്രം തുറക്കുന്നു
text_fieldsകെയർ 24 ഗാലയിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യ
ങ്ങൾ മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
സംസാരിക്കുന്നു
മസ്കത്ത്: അൽ ഹകീം ഇന്റർനാഷനലിന്റെ സംരംഭമായ കെയർ 24 പുനരധിവാസ കേന്ദ്രം മസ്കത്ത് ഗാലയിൽ സെപ്റ്റംബർ 24ന് പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ ഒമാനിലെ വിവിധ കമ്യൂണിറ്റികളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും.
ഒമാനിൽ ഗുണമേന്മയുള്ള പുനരധിവാസ സേവനങ്ങളുടെ ആവശ്യകത വർധിച്ചുകൊണ്ടിരിക്കുകയാണെന്നും സവിശേഷ രോഗീ പരിചരണത്തിനുള്ള മാനദണ്ഡം ഒരുക്കാൻ ഞങ്ങൾ പ്രതിജ്ഞബദ്ധരാണെന്നും കെയർ 24ന്റെ മാനേജിങ് ഡയറക്ടർ ഡോ. വി.എം.എ ഹകീം പറഞ്ഞു. ഡയറക്ടറായ അഹ്മദ് സുബ്ഹാനിക്കൊപ്പമാണ് ‘കെയർ 24’ ആരോഗ്യ പരിചരണത്തിന് പുതിയ സമീപനം നൽകുന്നത്.
ഏറ്റവും നൂതനമായ ഇലക്ട്രോതെറപ്പി, സ്പൈനൽ ഡീകംപ്രഷൻ മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒക്യുപേഷനൽ തെറപ്പിയിലൂടെ വൈകല്യങ്ങളും പ്രത്യേക ആവശ്യങ്ങളും ഉള്ള കുട്ടികൾക്ക് അവരുടെ മോട്ടോർ, സെൻസറി സംയോജനം വർധിപ്പിക്കുന്ന ഫലപ്രദമായ പരിഹാരങ്ങളും നൽകും.
ഉയർന്ന വൈദഗ്ധ്യമുള്ള തെറപ്പിസ്റ്റുകൾ വയോധികർക്കും പക്ഷാഘാതത്തെ അതിജീവിച്ചവർക്കും പ്രത്യേക ചികിത്സയും നൽകും. ശസ്ത്രക്രിയകൾ തടയുന്നതിൽ ഫിസിയോതെറപ്പി നിർണായക പങ്കാണ് വഹിക്കുന്നത്. ആഗോള പഠനങ്ങൾ അനുസരിച്ച്, മസ്കുലോസ്കലെറ്റൽ പ്രശ്നങ്ങളുള്ള 79 ശതമാനവും രോഗികൾക്ക് സമയബന്ധിതമായ ഫിസിയോതെറപ്പി ഇടപെടലിലൂടെ ശസ്ത്രക്രിയ ഒഴിവാക്കാനാകും.
കെയർ 24 ഈ സുപ്രധാന സേവനങ്ങൾ നൽകി ഓപറേഷൻ മുതലായ നടപടിക്രമങ്ങളുടെ ആവശ്യകത കുറക്കും. പ്രഫഷനൽ നഴ്സുമാരുടെ ഒരു ടീമിന്റെ പിന്തുണയോടെ കെയർ 24, ഹോട്ടലുകൾ, ഹോം സ്റ്റേകൾ, സർവകലാശാലകൾ, കോളജ് കാമ്പസുകൾ എന്നിവയിലേക്ക് നഴ്സിങ് സേവനങ്ങൾ ലഭ്യമാക്കും. ഡോ. വി.എം.എ ഹകീം സ്ഥാപിച്ച അൽ ഹകീം ഇന്റർനാഷനൽ എൽ.എൽ.സി ഒമാനിലെ മെഡിക്കൽ ടൂറിസത്തിലെ മുൻനിരക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

