‘കെയർ 24’ രക്തദാന ക്യാമ്പ് നടത്തി
text_fields‘കെയർ 24’ നടത്തിയ രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ രക്ത ബാങ്ക് വിഭാഗം കെയർ 24മായി സഹകരിച്ചു ഗാലയിൽ രക്തദാന ക്യാമ്പ് നടത്തി. 67ഓളം ആളുകൾ രക്തദാനം ചെയ്യാനെത്തി.
കെയർ 24ന്റെ മാനേജിങ് ഡയറക്ടർ ഡോ. വി. എം. എ. ഹക്കിംമിന്റെ നേതൃത്വത്തിൽ കമ്പനിയുടെ ഡയറക്ടർ അഹ്മദ് സുബ്ഹാനി, സ്റ്റാഫ് അംഗങ്ങൾ, സാമൂഹ്യ സേവകർ ആയിട്ടുള്ള ഒരു സംഘം മലയാളികളും ക്യാമ്പിന് നേതൃത്വം നൽകി. സ്തനാർബുദ വിദഗ്ദ്ധ ഡോ രാജ്യശ്രീ നാരായണൻകുട്ടി രക്ത ദാതാക്കൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
40ൽ അധികം തവണ രക്തദാനം ചെയ്ത ഷിബു തയ്യിൽപറമ്പിൽ നെയുംഒമാന്റെ സാമൂഹിക സേവന രംഗത്ത് നിറസാനിധ്യമായ സരസ്വതി മനോജ്, ഗോഡ്വിൻ ജോസഫ്, യശങ്കർ എന്നിവരെയും ആദരിച്ചു.
എം.ഇ.എസ് ഒമാൻ പ്രതിനിധികൾ, തിരുവനന്തപുരം പ്രവാസി അസോസിയേഷൻ സെക്രട്ടറി പ്രശാന്ത് നായർ, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ് കൺവീനർ താജുദ്ധീൻ, വിങ്സ് ഓഫ് വിമൻസ് വേൾഡ് പ്രതിനിധി. ഡിജി സുധാകർ, ഒമാൻ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് വിജി തോമസ് വൈദ്യൻ, മെഡിസ്റ്റാർ മാനേജിങ് ഡയറക്ടർ സീനിയ ബിജു,പ്രേം നസീർ സമിതി പ്രസിഡന്റ് ഫൗസിയ സനോജ്, ആസ്റ്റർ അൽ റഫ റോയൽ ഹോസ്പിറ്റൽ ചീഫ് ധന്യ ശ്യാമളൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

