സുഹാർ: മസ്കത്തിൽ നടന്ന നാലാമത് അന്താരാഷ്ട്ര കരാേട്ട ചാമ്പ്യൻഷിപ്പിൽ മെഡൽനേട്ടവുമായി മലയാളി വിദ്യാർഥിനി. ജപ്പാൻ ഷോേട്ടാക്കാൻ കരാേട്ടയിൽ 14 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിലാണ് സുഹാറിൽ താമസിക്കുന്ന കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ജിതേഷിെൻറയും ജലജാ റാണിയുടെയും മകൾ ഋഷിക നേട്ടം കൈവരിച്ചത്. കത്ത, കുമ്മിത്തൈ വിഭാഗങ്ങളിലാണ് യഥാക്രമം സ്വർണ, വെള്ളിമെഡലുകൾ നേടിയത്. സുഹാറിലെ ഹൗറ സ്പോർട്സ് ക്ലബിൽ ഷിഹാൻ സുനിൽ കുമാർ കോെട്ടകോട്ട് എന്ന അധ്യാപകെൻറ കീഴിൽ ആറു വർഷമായി ഋഷിക കരാെട്ട അഭ്യസിക്കുന്നു. അമ്മ ജലജാ റാണിക്ക് കരാേട്ടയിൽ ബ്രൗൺ ബെൽറ്റ് സെക്കൻഡ് ലഭിച്ചിട്ടുണ്ട്. ഒപ്പം സ്റ്റേജ് ആർട്ടിസ്റ്റുമാണ്. അമ്മയുടെ വഴിയേ രണ്ടാം ക്ലാസിലാണ് ഋഷിക കരാേട്ട പഠനം തുടങ്ങിയത്. അനുജത്തി ശിഖയും കരാേട്ട പഠനം ആരംഭിച്ചിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2018 10:19 AM GMT Updated On
date_range 2019-05-23T10:59:58+05:30കരാേട്ട ചാമ്പ്യൻഷിപ്പിൽ മലയാളി വിദ്യാർഥിനിക്ക് മെഡൽ
text_fieldsNext Story