മൾട്ടിലെവൽ ഒാേട്ടാമാറ്റിക് കാർ പാർക്കിങ് കേന്ദ്രം ആരംഭിച്ചു
text_fieldsമസ്കത്ത്: കമേഴ്സ്യല്‍ ബിസിനസ് ഡിസ്ട്രിക്ടില്‍ (സി.ബി.ഡി) സുഹൈൽ ബഹ്വാൻ ഗ്രൂപ്പിന് കീഴിൽ നിർമിച്ച മൾട്ടിലെവൽ ഒാേട്ടാമാറ്റിക് കാർ പാർക്കിങ് കേന്ദ്രത്തിെൻറ പ്രവർത്തനം ആരംഭിച്ചു. 897 ചതുരശ്ര മീറ്റർ സ്ഥലത്ത് ഏഴ് നിലകളിലായി നിർമിച്ച കെട്ടിടത്തിൽ 165 കാറുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. ഗ്രൂപ്പിന് കീഴിലുള്ള സി.ബി.ഡിയിൽ പുതുതായി നവീകരിച്ച അൽ ഷുമൂർ കമേഴ്സ്യൽ ബിൽഡിങ്ങിലെ താമസക്കാരുടെ വാഹനങ്ങളാകും ഇവിടെ പാർക്ക് ചെയ്യുക. വാഹനം താഴത്തെ നിലയിൽ കൊണ്ടുവന്നിട്ടശേഷം കാർഡ് മെഷീനിൽ ഇട്ടാൽ ഒഴിവുള്ള പാർക്കിങ് താഴെക്ക് ഇറങ്ങിവരുകയാണ് ചെയ്യുക. വാഹനം അതിൽ കയറ്റിയിട്ട് ബട്ടനമർത്തിയാൽ യഥാസ്ഥാനത്തേക്ക് പോകും. തിരികെയെടുക്കാനും സമാനരീതിയിൽതന്നെ ചെയ്താൽ മതി. നഗരസഭയുടെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചാണ് കേന്ദ്രം നിർമിച്ചിട്ടുള്ളത്. സുഹൈൽ ബഹ്വാൻ ഗ്രൂപ് ജീവനക്കാരുടെ വാഹനങ്ങൾ ഇങ്ങോട്ട് മാറുന്നതോടെ സി.ബി.ഡി മേഖലയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
